പീഡനം ഉണ്ടാവുന്നതെങ്ങനെ?


ഡല്‍ഹിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ആ പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തത്തില്‍ ആദ്യം ആത്മാര്‍ഥമായ ദുഃഖം രേഖപ്പെടുത്തട്ടെ. പുതുവത്സരത്തിലെ ആദ്യ പൊസ്റ്റായി ഇത് തന്നെ ഇടേണ്ടി വന്നതിലും ഖേദിക്കുന്നു.സോഷ്യല്‍ മീഡിയയും, മറ്റു മാധ്യമങ്ങളും ചില രാഷ്ട്രീയ ക്കാരും ചില പ്രസ്ഥാനങ്ങളും എന്നാല്‍ ഈ വിഷയത്തില്‍ വികാരത്തിന് അടിമപ്പെട്ട് പ്രതികരിക്കുന്നത് കണ്ട് ചോദിച്ച് പോവുകയാണ്.എന്താണ് നിങ്ങളുടെ ആവശ്യം?

ഡല്‍ഹിയില്‍ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.മാനഭംഗ പെടുത്തി ആ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പ്രതികള്‍ക്ക് അവര്‍ ചെയ്ത കുറ്റത്തിന്‍റെ ഗൌരവം കണക്കിലെടുത്ത് അതിനനുസൃതമായ ശിക്ഷ നല്‍കണം എന്നാ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാ വുമെന്നു തോന്നുന്നില്ല.എന്നാല്‍ ആ ആളുകളുടെ സുനാപ്പി ചെത്തിക്കളയണം എന്നൊക്കെ പറയുന്നത് തികഞ്ഞ കാടത്തമാണ്. അങ്ങനെയെങ്കില്‍ ആ പീഡിപ്പിച്ച ആള്‍ക്കാരും ഈ ആവശ്യം ഉന്നയിക്കുന്നവരും തമ്മിലെന്തു വ്യത്യാസം?

മാനം എന്നത് സ്ത്രീകള്‍ക്ക് മാത്രമായി ഉള്ളതാണെന്നാണ് ഈ വിപ്ലവം നടത്തുന്ന ചില ബുദ്ധിഹീനര്‍ ധരിച്ച് വച്ചിരിക്കുന്നത്. മാനം എന്നത് പുരുഷനും ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ ഒക്കെ ഒരു സ്ത്രീയുടെയോ പുരുഷന്‍റെയോ മാനത്തിന് ഭാഗം/കേട് സംഭവിക്കാം.അങ്ങനെയുള്ള എല്ലാവരെയും പിടിച്ച് തൂക്കി കൊല്ലുകയോ, സുനാപ്പി ചെത്തി വിടണമെന്നോ, കണ്ണു ചൂഴ്ന്നെടുക്കണമെന്നോ, നാക്ക് കണ്ടിച്ച് വിടണമെന്നോ ആവശ്യപ്പെടാന്‍ കഴിയുമോ?

സ്ത്രീകള്‍ അടി വസ്ത്രങ്ങള്‍ ധരിക്കുന്ന ഭാഗങ്ങള്‍ മാത്രമേ മാനം എന്ന വാക്കിന്‍റെ പട്ടികയില്‍ വരുകയുള്ലോ? അങ്ങനെയുള്ളവര്‍ ലൈങ്കിക അരാചകത്വം അനുഭവിക്കുന്നു എന്ന് വേണം കരുതാന്‍. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി എന്ന പേരില്‍, ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഒന്നുമറിയാത്ത ഒരു പാവം മലയാളി പെണ്‍കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്ത് രസിക്കുമ്പോള്‍, ആ പെണ്‍കുട്ടിയെ തങ്ങളും മറ്റൊരു രീതിയില്‍ മാനഭംഗപ്പെടുതുകയാണ്   എന്ന് അവര്‍ക്ക് തോന്നാതിരിക്കുന്നതും അത് കൊണ്ടൊക്കെ തന്നെയാണ്. മാനഭംഗത്തിന് കേസെടുത്ത് അവന്മാരെടുയും സുനാപ്പി ചെത്തിക്കളയണമെന്ന് ഈ അവസരത്തില്‍ അങ്ങനെയെങ്കില്‍ ഞാനും ശക്തമായി ആവശ്യപ്പെടുകയാണ്.

ഏതൊരു കുറ്റ കൃത്യം തടയണമെങ്കിലും എന്ത് കൊണ്ട് അത്തരം അക്രമങ്ങള്‍ നടക്കുന്നു എന്ന് ആദ്യം കണ്ടെത്തണം.വെറും ഞരമ്പ്‌ രോഗം മാത്രമാണ് ആ അക്രമത്തിന് പിന്നില്‍ എന്നെനിക്ക് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ ആ പെണ്‍കുട്ടിയെ അത്രയും ക്രൂരമായി ഉപദ്രവിക്കാന്‍ അവരെ പ്രേരിപ്പിച്ച ഘടകമെന്ത്? അതിന്‍റെ ഉത്തരം അറിയില്ലെങ്കില്‍ പിന്നെ എത്ര ബഹളമുണ്ടാക്കിയാലും ഒന്നും ശരിയാവാന്‍ പോകുന്നില്ല. അതൊന്നും ഞങ്ങള്‍ക്കറിയേണ്ട ആവശ്യമില്ല എന്നേ ഈ ചുമ്മാ ബഹളം ഉണ്ടാക്കുന്നവര്‍ പറയൂ.പീഡനം നടക്കുന്നതിന്‍റെ മൂല കാരണം അന്വേഷിക്കാതെ ചുമ്മാ ബഹളം ഉണ്ടാക്കി നടക്കുന്നിടത്തോളം  ഇത്തരം പീഡനങ്ങള്‍ തുടരുക തന്നെ ചെയ്യും.

ആ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് ഇനിയും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാവരുതേ എന്ന് വെറുതെ ആഗ്രഹിച്ചു കൊണ്ട് നിര്‍ത്തുന്നു.

No comments

Post a Comment