ചന്തിയില്‍ വിരിഞ്ഞ പൂക്കള്‍

ഹിന്ദി പഠിപ്പിക്കുന്ന കോശി സാര്‍വലിയ അടിക്കാരനായിരുന്നു. സ്കൂളില്‍പഠിക്കുന്ന മിക്കവാറും എല്ലാവരും ചൂരലിന്‍റെ ചൂടറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികളുടെ ചന്തമുള്ള കൈയ്യിലും  ആണുങ്ങളുടെ ചന്തിലും  തുടയിലുമായിരുന്നു മാഷ്സ്ഥിരമായി കേറി മേഞ്ഞിരുന്നത്.ചൂരലില്ലാത്ത ദിവസങ്ങളില്‍ രഷപെട്ടു എന്നാരും സന്തോഷിക്കണ്ട. അങ്ങനെയുള്ള സ്പെഷ്യല്‍ ദിവസങ്ങളില്‍‍, പ്രത്യേകം നീട്ടി വളര്ത്തിയ പെരുവിരലിലെ നഖം കൊണ്ട് ആണ്‍കുട്ടികളുടെ ചന്തിയും തുടയും സമ്മേളിക്കുന്ന ഭാഗം നോക്കി, ഒരു നാല്പത് നാല്പ്പത്തഞ്ചു സെക്കണ്ട് വരെ നീണ്ടു നില്ക്കുന്ന ഒരു പ്രത്യേകയിനം കിരുക്ക് പരിപാടിയുണ്ട് മാഷിന്.കിരുക്കിക്കൊണ്ടിരിക്കുമ്പോള്‍  കിരുക്കിനു വിധേയനായ ഹതഭാഗ്യന്‍റെ മുഖത്തിന്‍റെ   സൌന്ദര്യം ആസ്വദിക്കുന്നത് മാഷിന് എന്നും ഒരു ഹരമായിരുന്നു. ക്ലാസ്സില്പെണ്‍ പിള്ളേര്ഒക്കെയുള്ളത്കൊണ്ട്,  ഇതിനിടയില്‍ അഭിമാനികളായ ചില ചെക്കന്മാര്വലിയ ഭാവ വ്യത്യാസങ്ങള്മുഖത്ത് വിരിയിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെങ്കിലും, അതിന്‍റെ പേരില്‍  ഏതെങ്കിലും രീതിയിലുള്ള സൌന്ദര്യക്കുറവു മാഷിന് ഫീല്ചെയ്താല്‍ കിരുക്കിനു അല്പം കൂടി ഡോസ് കൂട്ടിയോ  കിരുക്കിന്‍റെ സമയം അല്പം വര്‍ധിപ്പിച്ചുമൊക്കെ സൌന്ദര്യം കൊണ്ട് വരാന്‍ മാഷ്പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

വേറെ ചില വിരുതന്മാരുണ്ട്.മാഷിന്‍റെ  ക്ലാസ്സുള്ള ദിവസം കട്ടിയുള്ള ജീന്‍സും, അടിയില്‍ രണ്ടു മൂന്നു അണ്ടര്‍ വിയറും  ഒക്കെ ഇട്ടോണ്ട് വരും.അവന്മാരെ കാണുന്നത് തന്നെ മാഷിന് വല്ലാത്ത കലിയായിരുന്നു.അവന്മാരെ പ്രത്യേകം സ്റ്റാഫ്റൂമില്കൊണ്ട് പോയി പാന്സ്പൊക്കി വച്ച് അടിക്കുമായിരുന്നു.ചിലര് വിചാരിക്കും ചൂരലില്ലാത്ത ദിവസങ്ങളില്പെണ്‍ കുട്ടികള്‍ എങ്കിലും രക്ഷപെട്ടല്ലോ എന്ന്.ഒരിക്കലും ഇല്ല!. അങ്ങനെയുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടികളുടെ കമ്മല് കൂട്ടി ചെവിക്ക്കിരുക്കി വിടുന്നത് അദ്ദേഹത്തിന്‍റെ ഒരു വിനോദമായിരുന്നു.മാഷ് കിരുക്കാന്‍ വേണ്ടി പ്രത്യേകം നഖം വളര്‍ത്തുന്നു എന്നും, എന്നാല്‍  അതല്ല, മാഷിന് നഖം വെട്ടിക്കളയുന്ന സ്വഭാവം തന്നെയില്ല എന്നും ഒരു തര്‍ക്കം പിള്ളേര്തമ്മില്‍  ഉണ്ടായിരുന്നു.അതെ സമയം, പെണ്ണുങ്ങളുടെ ചെവിയില്‍ പിടിക്കാ‍ന്‍ വേണ്ടി മാഷ് മനപ്പൂര്‍വം ചൂരലെടുക്കാതെ വരുകയാണെന്നാണ്  9C യിലെ രാജു തോമസ്പറഞ്ഞു നടക്കുന്നത്.അതില്‍ അല്പം കാര്യമില്ലാതില്ല എന്നാണ് മറ്റു ചെക്കന്മാരുടെയും അഭിപ്രായം.എന്നാല്‍ അനു കുര്യന്‍റെ നേതൃത്വത്തിലുള്ള പെണ്‍കുട്ടികള്‍ ആ വാദത്തെ ശക്തമായി എതിര്‍ക്കുകയും, പെണ്‍കുട്ടികളുടെ ചെവിയില്‍ പിടിക്കുന്നതിലെ അസൂയ കൊണ്ടാണ് ആണ്‍കുട്ടികള്‍ അങ്ങനെ പറഞ്ഞു നടക്കുന്നതെന്നും, മാഷിനെ പറ്റി അങ്ങനെയൊക്കെ പറഞ്ഞാല്‍ ദൈവദോഷം കിട്ടുമെന്നും ഓര്‍മപ്പെടുത്തി. എന്തിന്, ഇനിയും ഇതുപോലെ പറഞ്ഞു നടന്നാല്‍ എച് എമ്മിനോട് പറഞ്ഞു കൊണ്ടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തുകയുണ്ടായി!

കോശി സാര്‍ എപ്പോഴും ഭയങ്കര സീരിയസ്സാണ്. മലയാളം പഠിപ്പിക്കുന്ന സാറാമ്മ ടീച്ചറിനെ കാണുംബോഴല്ലാതെ കോശി സാര്‍ ചിരിക്കുന്നത് ഇന്നേ വരെ ആരും  കണ്ടിട്ടില്ല. എല്ലാവരും ഭയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ  മാഷിനെ ടീച്ചര്‍ക്കും വല്ലാത്ത ബഹുമാനവും കാര്യവുമായിരുന്നു. ടീച്ചറെ കാണുമ്പോഴൊക്കെ  അഭിമാനത്തോടെ കോശി മാഷ് ചൂരലെടുത്തു തടവുമായിരുന്നു.ടീച്ചര്‍ ഏറെ നേരം അത് കണ്ട് നില്ക്കും.
കോശി സാര്‍ സ്കൂളില്‍ വലിയ അടിയനും ഇടിയനുമൊക്കെ ആണെങ്കിലും ഭാര്യ ഏലിക്കുട്ടിയുടെ മുന്നില്‍ വെറും പൊടിയനാണെന്നാണ് മാഷിന്‍റെ  അയല്‍വാസി കൂടിയായ 10B യിലെ സോജിഷ് പറയുന്നത്.കാര്യങ്ങളുടെ നിജ സ്ഥിതി നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ രാജു തോമസും സംഘവും ഒരു ദിവസം പിരിവിട്ട് ഓട്ടോ പിടിച്ചു സോജിഷിന്‍റെ  വീട്ടില്‍ എത്തിയെങ്കിലും ഏലിക്കുട്ടി ചേട്ടത്തി അന്ന് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഇളിഭ്യരായി മടങ്ങേണ്ടി വന്നു.

മാഷിന്‍റെ കിരുക്ക് അനുദിനം കൂടി കൂടി വന്നു.വേദന കൊണ്ട് ബെഞ്ചില്‍ പോലും നല്ലോണം കുത്തിയിരിക്കാന്‍ വയ്യാത്ത അവസ്ഥയാണ് പലര്‍ക്കും.അവിടെയിരുന്ന്  ഞെരിപിരി കൊള്ളുന്ന രാജു തോമസിനെ നോക്കി അനു കുര്യന്‍ ഊരിചിരിക്കുന്നത് അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ ഇതൊന്നും ഗൌനിക്കാതെ നല്ലയൊരു ആര്‍ക്കിറ്റെക്ട്ടിന്‍റെ കൌശലത്തോടെ ചെക്കന്മാരുടെ ചന്തികളില്‍  മാഷിന്‍റെ കിരുക്കുകള്‍ അനുദിനം വിവിധയിനം പൂക്കളുടെ മാതൃക തീര്‍ത്തു കൊണ്ടേയിരുന്നു....
മാഷിനെ എങ്ങനെയും ഒതുക്കണം എന്ന വാശി രാജുവിനും സംഘത്തിനും ഉണ്ടായിരുന്നുവെങ്കിലും മാഷിന് പണി കൊടുക്കാന്‍ പറ്റാത്ത വിഷമത്തോടെയാണ്  രാജു തോമസ്‌ പഠനം പൂര്‍ത്തിയാക്കി സ്കൂളിന്‍റെ  പടി ഇറങ്ങിയത്‌.കാലം കടന്നു പോയി....കോശി മാഷ് റിട്ടയര്‍ ആയി.രാജു തോമസ്‌ വളര്‍ന്ന് ഒരു ഡോക്ടാരായി.ചന്തിയിലെ പൂവെങ്ങനെ വന്നു എന്ന ചോദ്യത്തിന് പാരമ്പര്യമായി കിട്ടിയതാണെന്നൊക്കെ  ചമ്മലോടെ ഭാര്യയോട് നുണ പറഞ്ഞെങ്കിലും അവള്‍ അത് വിശ്വസിച്ചു കാണുമോ എന്ന ചിന്തയില്‍ മുഴുകി ഡോ.രാജു അല്പം മയങ്ങിപ്പോയി. സിസ്സ്ടര്‍ സൂസമ്മ അദ്ദേഹത്തിന്‍റെ  മയക്കത്തില്‍ ഒരു തടസം തീര്‍ത്ത് കൊണ്ട് രംഗ പ്രവേശം ചെയ്തു.
" ഡോക്ടര്‍, ഒരു പേപ്പട്ടി കടി കേസുണ്ട്, അല്പം സീരിയസാണ്"
ഡോ.രാജു പെട്ടെന്ന് തന്നെ റെഡിയായി ഓപ്പറേഷന്‍ തിയട്ടിരിലെയ്ക്ക് പാഞ്ഞു.രോഗിയുടെ മുഖം രാജു പെട്ടെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു.കോശി സാര്‍!
ചന്തിയിലാണ് കടിയേറ്റത്‌. കാലത്ത് വെളിക്കിരിക്കാന്‍ പോയ നേരത്താണ് അപകടം സംഭവിച്ചതെന്ന് മാഷിനെ കൊണ്ട് വന്ന ആരോ പറയുന്നുണ്ട്..
വിഷബാധയ്ക്കുള്ള ഇന്‍ജക്ഷന്‍ എടുത്ത ശേഷം ഡ്രസ്സ്‌ ചെയ്യാന്‍ സിസ്സ്ടര്‍ സൂസമ്മയ്ക്ക്  നിര്‍ദേശം കൊടുത്ത  ഡോ.രാജു മുറിയിലേക്ക് പോയി.നീണ്ട നാല്  മണിക്കൂറുകള്‍ കടന്നു പോയി..നൂറ്റി  ഇരുപത്തേഴ് തുന്നിക്കെട്ടുകള്‍ വേണ്ടി വന്നുവെന്ന് സിസ്റ്റര്‍ ഡോ.രാജുവിനെ അറിയിച്ചു.ഒരു നിമിഷത്തേയ്ക്ക് ഡോ.രാജു വിന്‍റെ മനസ്സ് പഴയ രാജു തോമസ്‌ എന്ന സ്കൂള്‍ കുട്ടിയിലീക്ക് വഴുതി വീണു.ചുറ്റുപാടും ഒന്ന് നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി. കോശി മാഷിനെ കിടത്തിയിരിക്കുന്ന വാതില്‍ മെല്ലെ തുറന്നു അകത്തു നിന്നും പൂട്ടി.മാഷ് നല്ല മയക്കത്തിലാണ്.രാജു സാവധാനം മാഷിന്‍റെ മുണ്ട് മെല്ലെ പൊക്കി നോക്കി.
"കണ്ടു !മനസ്സ്  നിറയെ കണ്ടു..മാഷിന്‍റെ ചന്തിയില്‍ അതാ വിരിഞ്ഞു നില്‍ക്കുന്നു  ഒരായിരം ലില്ലിപ്പൂക്കള്‍ !"

1 comment

  1. താങ്കള്‍ ഇങ്ങനെ ഒരു ലിങ്ക് തന്നത് നന്നായി. കുറെ വായിച്ചു ചിരിയ്ക്കാമല്ലോ. എന്നാലും എന്റെ അച്ചായോ ഇത് എവിടുന്നു കിട്ടുന്നു ഇങ്ങനെ ഓരോ അമിട്ട് സാധനങ്ങള്‍!!!!!Once again appreciate your humour sense

    ReplyDelete