ഡ്രാക്കുള-1 പ്രിവ്യു (DRACULA -1 PREVIEW )

ഐറിഷുകാരനായ ബ്രാം സ്റ്റോക്കര്‍  എഴുതിയ പ്രശസ്ത ഹൊറര്‍നോവല്‍മലയാളി പ്രേഷകര്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന വെല്ലുവിളി സ്വയം ഏറ്റെടുത്തു ശ്രീ അനിയന്‍ മലയാളത്തില്‍  ഒരുക്കുന്ന ഏറ്റവും പുതിയ പ്രേത പടമത്രേ "ഡ്രാക്കുള-1".സിനിമയിലേക്ക് നേരിട്ട് കടക്കുന്നതിനു മുന്പ് നോവലിലുള്ള ചില കഥാപാത്രങ്ങളെയും അനിയന്‍റെ പടത്തിലെ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തട്ടെ
Johnathan Harker ‍ (അഡ്വ.യോഹന്നാന്‍കുട്ടി), Vilmina Murray (വിലാസിനിയമ്മ), Arthur Holmwood (അജി തടിയന്ടവിട), Lucy Westerna  (ലിസി പടിഞ്ഞാറ്റെക്കര),  Quincey Morris (മോന്സി വറുഗീസ് ), Van Helsing Hardwick(വേലു), Somers Philips (സോമശേഖരന്‍  പിള്ള), Gough Crawford (ഗഫൂര്‍ കാക്ക),  Mason Bells (മണി മേസ്തിരി), Mike Napier (മേക്കാടന്‍ നമ്പൂതിരി),Brooke Hussey (ബ്രോക്കര്‍ ഹസ്സന്‍ കുട്ടി )  തുടങ്ങിയവാരാണ് പ്രധാന അഭിനേതാക്കള്‍.
വട്ടിപ്പലിശയ്ക്ക് കടം കൊടുത്തു പാവങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ചു പണക്കാരനായ, മരിച്ചു പോയ ഇടിക്കുള മുതലാളിയുടെ(ക്യാപ്.രാജ്) ഏക മകനാണ് നല്ലവനും പരമസാധുവുമായ പാപ്പച്ചന്മൊതലാളി (പുതുമുഖം). നല്ലവനൊക്കെയാണെങ്കിലും ഇടിക്കുള മുതാലാളി സമ്പാദിച്ച 'ഡ്രാക്കുള' എന്ന കുടുംബ പേര് പാപ്പച്ചന്മൊതലാളിയെ വിട്ടുപോയിരുന്നില്ല. എന്നിരുന്നാലും, ഭാര്യ ലിസ്സി ഒഴികെ, നാട്ടുകാര്‍ക്കെല്ലാം അദ്ദേഹത്തെ അത്യന്തം സ്നേഹവും ബഹുമാനവുമായിരുന്നു. രണ്ടു മാസത്തെ സുഖവാസത്തിനായി മൂന്നാറിലെ രാജാമലയുടെ ഒത്തമുകളിലുള്ള സ്വന്തം ഹില്സ്റ്റേഷന്ബംഗ്ലാവിലാണ് ഇപ്പോള്‍ മുതലാളിയും സംഘവും.
വിചനമായ വീഥികള്..‍,കഴിഞ്ഞ വി എസ് സര്ക്കാരിന്‍റെ കാലത്ത് പൊളിച്ചിട്ട ചില കരിങ്കല്ചീളുകളും,അവര്‍ പോയതിന്‍റെ പുറകെ പൊളിച്ചിട്ട ചില സര്‍ക്കാര്‍ ബോര്ഡുകളും അങ്ങിങ്ങ് കാണാം.., ലൈറ്റ് ബോയ്ഇടയ്ക്ക് തെളിയ്ക്കുന്ന റാന്തലിന്‍റെയും, ട്രോള്ളി ബോയുടെ കയ്യിലിരിക്കുന്ന ബീഡിയുടെയും വെട്ടമല്ലാതെ വേറെ വഴിവിളക്കുകള്അന്യമായ ആ ദുര്ഘടം പിടിച്ച പന്ഥാവിന്റെ  അറ്റം, നേരെ  ചെന്ന് നില്ക്കുന്നത് ഭീകരാന്തരീക്ഷം മൂടിപ്പൊതിഞ്ഞ പാപ്പച്ചന്മൊതലാളിയുടെ ബംഗ്ലാവിലാണ്.ഇതല്ലാതെ അവിടെയെത്താനുള്ള ഏക മാര്ഗം ബോട്ടോ ചങ്ങാടമോ മാത്രം. ജലഗതാഗതമാണ് അവിടുത്തെ നാട്ടുകാരും കൂടുതലായി ആശ്രയിക്കുന്നതെങ്കിലും സന്ധ്യ കഴിഞ്ഞാല്പിന്നെ കടത്തില്ല. ബംഗ്ലാവില്മൊതലാളിയെ കൂടാതെ വേറെ മനുഷ്യരായിട്ടുള്ളത് അടിച്ചുതെളിക്കാരി  വിലാസിനിയും(പുതുമുഖം)‍ ഗാര്ഡനര്‍ വേലുവും  (മാള ഗോവിന്ദന്‍‍)  മാത്രമാണ്.ബംഗ്ലാവിലെ ബാക്കിയുള്ളവരൊന്നും മനുഷ്യരല്ലെന്നാണ് മുതലാളിയുടെ പക്ഷം. അങ്ങനത്തെ കാറ്റഗറിയില്‍ പെടുന്ന ആള്‍ക്കരായി അവിടെയുള്ളതില്‍ ആദ്യത്തേത്വടയക്ഷിയായ മൊതലാളിയുടെ ഭാര്യ ലിസ്സിയും, പിന്നൊന്ന് മറുതയായ ലിസ്സിയുടെ അമ്മ മറിയ ചേടത്തിയും. ഇത്രയധികം യക്ഷികള്‍ അവിടെ സ്വൈരവിഹാരം നടത്തുന്നുണ്ടെങ്കിലും പാപ്പച്ചന്‍ മൊതലാളി എല്ലാത്തിനെയും ഒരു പരുവത്തിന് തളച്ചു വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു കൂടുമ്പോഴാണ് യാദൃശ്ചികമായി ചില അപലക്ഷണങ്ങള്അവിടെ അരങ്ങേറുന്നത്(!)
ഒരു ദിവസം സന്ധ്യ കഴിഞ്ഞു വിലാസിനി ബംഗ്ലാവിന്‍റെ പുറകിലെ സ്വിമ്മിംഗ് പൂളില്‍ മേല് കഴുകാന്‍ പോകുന്നത്, സമയം ബംഗ്ലാവിന്‍റെ മുന്‍ഭാഗത്ത്‌ പുല്ലു വെട്ടിക്കൊണ്ടിരുന്ന ഗാര്ഡനര്‍ വേലു ഒരു കണ്ണാലെ കാണാന്‍ ഇടയാവുന്നു."പുറകു വശത്തെ പുല്ലു വെട്ടിയോടാ വേലൂ .." എന്ന് മുതലാളി തലേന്ന് ചോദിച്ച കാര്യം പെട്ടെന്നോര്മ്മ വന്ന വേലു, മുതലാളിയോ മറ്റു താഡകമാരോ വഴക്ക് പറയുന്നതിന് മുന്പേ എന്നാപ്പിന്നെ അതങ്ങ് വെട്ടിയെക്കാം എന്നോര്‍ത്ത് കത്തിയുമായി പുറകു വശത്തേയ്ക്ക് വച്ച് പിടിച്ചെങ്കിലും, വേലു പേടിച്ചത് തന്നെ അവിടെ സംഭവിച്ചിരിക്കുന്നു!!. പുല്ലു വെട്ടിയോ എന്ന് സൂക്ഷ്മപരിശോധന നടത്തുന്ന പാപ്പച്ചന്‍  മൊതലാളിയെ അവിടെ കാണാനിടയായ വേലു, മൊതലാളി കാണാതെ, ഒച്ചയുണ്ടാക്കാതെ ഓടി മാറി മുന്‍വശത്തുള്ള പുല്ലു വെട്ടുന്നതില്‍ വ്യാപൃതനായി (അവിടെ ഒരു പാട്ട് വരുന്നു)
ബംഗ്ലാവിന്‍റെ പൂങ്കാവില്‍..
നിശാപുഷ്പഗന്ധം.,
പുല്‍ത്തകിടിന്‍ താഴ്‌വരയില്‍..
ചെറു കാല്‍പെരുമാറ്റം..(ബംഗ്ലാവിന്‍റെ)
"പാപ്പച്ചന്‍ മുതലാളീ..എന്‍റെ പാപ്പച്ചന്‍ മുതലാളീ.."
'ആരാ അത്..?എന്താ വേണ്ടത്.!!?'
പുല്ലു നോക്കും മുതലാളീ..
കല്ല്പോലെ നില്ക്കല്ലേ..
കൊല്ലമേറെയായില്ലേ..,
ലോലിതമാം എന്‍ ഹൃദയം   

കൊച്ചമ്മ വരും മുന്പേ..
കൊളത്തിലോട്ടു വന്നാട്ടെ..
ഇന്ന് രാത്രി ശിവരാത്രി
മദിരോത്സവ ശുഭരാത്രി (ബംഗ്ലാവിന്‍റെ
ഒരു അലര്‍ച്ച കേട്ടാണ് വേലു പിന്നെ അവിടെയ്ക്ക് ഓടിയെത്തുന്നത്!!!. അവിടെ ചെന്നപ്പോള്വേലു കാണുന്നത്(!), അലറിക്കൊണ്ട്നില്ക്കുന്ന ലിസ്സിക്കൊച്ചമ്മയേയും, ഉറഞ്ഞു തുള്ളുന്ന മറിയ ചേട്ടത്തിയെയും ആണ്. മൊതലാളി ഒന്നും മിണ്ടാതെ ബാധ കേറിയത്പോലെ പേടിച്ചു തറയില്കിടന്നുരുളുകയാണ്‌. വേലുവിനൊന്ന്  മനസ്സിലായി.മൊതലാളിക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.രാത്രിയില്‍ അസമയത്ത്ലിസ്സി കൊച്ചമ്മയെ കണ്ടിട്ടാണോ?അതോ ഇനി മറ്റു വല്ലതും കണ്ടു പേടിച്ചിട്ടാണോ? ഒന്നും ഒരു പിടിത്തവും ഇല്ല.
രാത്രി പതിനൊന്നോടടുക്കുന്നു.പാവം മൊതലാളി., പച്ച വെള്ളം കുടിച്ചിട്ടില്ല.കൊച്ചമ്മ കൊടുത്തില്ല എന്ന് വേണമെങ്കിലും പറയാം.ഒന്നും ഉരിയാടാതെ മൊതലാളി പനിച്ചു വിറച്ചു കിടക്കുകയാണ്.ഒരു കാര്യം വേലു ഉറപ്പിച്ചു. ഇന്ന് മൊതലാളിയുടെ ശിവരാത്രി തന്നെ,തര്‍ക്കമില്ല.
ഒരു ഉള്‍വിളി വന്നിട്ടെന്നോണം കത്തുന്ന ചൂട്ടുമായി ഗേറ്റ്ചവിട്ടി തുറന്നു ആ വലിയ ബംഗ്ലാവിലേയ്ക്ക് മേക്കാടന്‍ നമ്പൂതിരി (തിലോത്തമന്‍‍) തേജസ്സോടെ നടന്നു കയറുന്നു (ഇന്‍റര്‍വെല്‍‍)-
{ബാധ ഒഴിയുമോ എന്ന് കാത്തിരുന്നു കാണാം.}

1 comment