പെറ്റമ്മ -ഒരുത്തരാധുനിക കവിത [STEP MOTHER-A POST MODERNIST POEM]

കാലം മാറിയപ്പോള്‍ ഉത്തരാധുനിക കവികള്‍ കൂണ് പോലെ പൊങ്ങി.  സംഗീതം ശാസ്ത്രീയമായി പഠിക്കാതെ തന്നെ സംഗീത സംവിധായകര്‍ ആകാമെന്ന് തെളിയിച്ച മഹാ പ്രതിഭകള്‍ക്ക് കേരളത്തില്‍ ഒരു പഞ്ഞവുമില്ല. പാട്ടുകാര്‍ പോലും സംഗീത സംവിധായകര്‍ ആവുന്ന കാലഘട്ടമാണിത്!

ഈ ഉത്തരാധുനികതയുടെ ചുവടു പിടിച്ചു ഞാനും ഇക്കഴിഞ്ഞ മതേര്‍സ് ഡേ പ്രമാണിച്ച് ഒരു കവിത എഴുതി. പോസ്റ്റ്മോഡേണിസത്തിന്റെ വക്താവാകാനുള്ള  ഈയുള്ളവന്‍റെ ഒരെളിയ ശ്രമം.അനുഗ്രഹിച്ചാലും..

കവിതയുടെ പേര് “അമ്മ”

പെറ്റമ്മയാണോ നിങ്ങള്‍-തള്ളേ
പോറ്റമ്മയാണോ നിങ്ങള്‍?
ആറ്റിന്‍റെ തീരത്ത് ഒറ്റയ്ക്കിരുന്നു ഞാന്‍ കൊറ്റിയെ നോക്കിപ്പറഞ്ഞു-
എന്‍റെ ബെറ്റിയെ കണ്ടുവോ കൊറ്റീ-ഒരു പറ്റം കൊറ്റികളതേറ്റു പറഞ്ഞു
ബെറ്റിയെ കണ്ടുവോ കൊറ്റീ..(ഉച്ചത്തില്‍, 4 തവണ )
കറ്റ മെതിച്ചു നീ മുറ്റത്ത്‌ നിന്നപ്പോള്‍,
കാറ്റത്തു ഉടയാട പറ്റി പിടിച്ചപ്പോള്‍-മറ്റൊരു കാറ്റത്തു പാറി പറന്നപോള്‍-
അതിനറ്റം പിടിക്കുവാന്‍ ഏറ്റം കൊതിച്ചതും-അത് കണ്ടു
കുറ്റി പറിച്ചു വന്നെത്തിയാ പെറ്റമ്മ എന്നെ വിളിച്ചു-’ചെറ്റേ’
പെറ്റമ്മയാണോ നിങ്ങള്‍-തള്ളേ
പോറ്റമ്മയാണോ നിങ്ങള്‍?
ഈറ്റപ്പുലി കണക്കൂറ്റമെടുത്തെന്നെ കുറ്റം വിധിക്കുന്നു-പൂതന; എന്നിലോ വേദന യാതന..
വേദന യാതന.. യാതന വേദന.. (തൊണ്ട കീറതക്കവണ്ണം 5 വട്ടം)
********

 (കുറച്ചു ചുക്ക് കാപ്പി കുടിച്ചതിനു ശേഷം കവിത തുടരുന്നു)
പൂമ്പാറ്റ പോലത്തെ ബെറ്റിയിന്നില്ല-പാറ്റാ മരുന്നെടുത്തടുത്തോറ്റയ്ക്കടിച്ചവള്‍ ചേതനയറ്റു പോയ്‌-കാറ്റു പോയി!;
കറ്റയോ കാറ്റില്‍ പറന്നു പോയി;
ഞാനേറ്റം കരഞ്ഞു പോയ്‌-ബെറ്റിയോ മനതാരില്‍ നീറ്റലായ്‌-എന്നിലെ ഞാനോ തോറ്റു പോയീ;
ബെറ്റീ., എന്‍റെ ബെറ്റ്സി മോളേ നീയെവിടെ???
ഒരു കുറ്റി ബീഡി വലിച്ചു ഞാന്‍ ആറ്റിന്‍റെ അറ്റത്തെ ഞാറ്റു വയലിലെ കൊറ്റിയോടട്ടഹസിച്ചു!-എന്‍റെ
ബെറ്റിയെ കണ്ടുവോ കൊറ്റീ… (7 തവണ)
(ശ്വാസം നല്ലോണം വിട്ടിട്ടു തുടരാം)
മറ്റാരുമില്ലാത്ത ബെറ്റിയെ പറ്റി കുറ്റം പറഞ്ഞൊരു തള്ളേ-അതിന്നറം പറ്റിയല്ലോ പൊന്നു ബെറ്റി!
പറയൂ., പെറ്റമ്മയാണോ നിങ്ങള്‍-തള്ളേ
പോറ്റമ്മയാണോ നിങ്ങള്‍?
പിറ്റി ഓണ്‍ യൂ അമ്മേ പിറ്റി, ഐ ഫീല്‍;
******

No comments

Post a Comment