താലി കെട്ടുന്ന അനിയനോടൊരു വാക്ക്

അനിയന്‍ താലി കെട്ടാന്‍ പോകുന്നു എന്നറിഞ്ഞു. സന്തോഷം.സമാധാന പൂര്‍വമായ ഒരു കുടുംബ ജീവിതത്തിനു താല്പര്യമുണ്ടോ? എങ്കില്‍ വായിക്കൂ...
1 ഭാര്യ എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ കേറി എതിര് പറയുകയോ, എതിര്‍ക്കുകയോ ചെയ്യരുത്.വേണമെങ്കില്‍ തലയാട്ടാവുന്നതാണ്.വല്ലാതെ കണ്ട്‌ ആട്ടി കഴുത്തുളുക്കാതെ പ്രത്യേകം ശ്രദ്ധിക്കുക.
2 ഭാര്യ എന്ത് പറയുന്നു എന്നതിലല്ല, മറിച്ച് പറയുന്നത് ഭാര്യയാണ് എന്നതിലാണ് കാര്യം.
3 ഭാര്യയുടെ വീട്ടുകാരെ പറ്റി കഴിവതും മിണ്ടാതിരിക്കുക.നല്ലത് പറഞ്ഞാലും അതില്‍ കുറ്റം കണ്ടെത്താന്‍ ബുദ്ധിമതിയായ ഒരു ഭാര്യയ്ക്ക് കഴിഞ്ഞേക്കും.
4 നിങ്ങള്‍ ഒരു അല്‍സിമെര്‍സ് രോഗിയാണെന്നിരിക്കട്ടെ. എന്നാല്‍ പോലും ഭാര്യയുടെ ജന്മദിനം നിങ്ങള്‍ മറന്നു പോകരുത്.മറന്നു പോയവന്‍റെ കട്ടപ്പൊക എന്നല്ലാതെ മറ്റൊന്നും പറയാനില്ല.(RIP)
5 സ്വര്‍ണ്ണം സാരി തുടങ്ങിയ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങളില്‍ ഭാര്യയോട്‌ നിങ്ങളുടെ അഭിപ്രായം പറഞ്ഞു വെറുതെ അവരുടെ വായിലിരിക്കുന്നത് കേള്‍ക്കാതിരിക്കാന്‍ ശ്രമിക്കുക.
6 രാഷ്രീയം, ചരിത്രം,സാഹിത്യം, സ്പോര്‍ട്സ്, കറന്റ്‌ അഫയേര്‍സ് തുടങ്ങി നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളില്‍ വെറുതെ പാണ്ടിത്യം വിളമ്പി സ്വയം ഊളനാവരുത്.
7 പള്ളീലച്ചന്‍,ക്ലാസ്സ്‌ ടീച്ചര്‍,ബോസ്സ് (അറബാബ്), ഭാര്യ-ദേ ആര്‍ ഓള്‍ വെയ്സ്റൈറ്റ് എന്ന സത്യം ഇപ്പോഴും ഓര്‍ക്കുക.
8 ഭാര്യ വീട്ടില്‍ ഉണ്ടെങ്കില്‍ വാര്‍ത്തകള്‍ കാണുന്നത് കഴിവതും ഒഴിവാക്കുക.അതിനു പകരം 'വെറുതെയല്ല ഭാര്യേടെ അനിയത്തി,കുങ്കുമപ്പൂ തുടങ്ങിയവ കാണുക.
9 പൊങ്കച്ചക്കാരും ജാഡക്കാരും അയല്‍ക്കാരായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അവിടെ താമസിക്കുന്നത് തികച്ചും ആത്മഹത്യാപരമാണ്.എത്രയും പെട്ടെന്ന് ജീവനും കൊണ്ട് ഒള്ളത് വിറ്റു പെറുക്കി സ്ഥലം മാറി പോവുക. അതല്ലെങ്കില്‍ ഇവര് പറയുന്ന ഗീര്‍വാണങ്ങള്‍ കേട്ട് നിങ്ങള് വെറുമൊരു മണകൊണാഞ്ചനാണെന്ന് നിങ്ങളുടെ ഭാര്യ ചിന്തിക്കാന്‍ ഇടവരുകയും, അവരുമായി നിങ്ങളെ താരതമ്യം ചെയ്തു നിങ്ങളുടെ ഐഡന്റിറ്റി തന്നെ ദിവസങ്ങള്‍ക്കകം പൊളിച്ചടുക്കി തരികയും ചെയ്യുവാന്‍ ഇടയാകും.

10 കയ്യില്‍ പൈസ ഇല്ലെങ്കില്‍ ലോണ്‍ എടുത്തോ,വസ്തു വിറ്റോ ഒക്കെ പുതിയ കാറും സ്വര്‍ണവും നെക്ലേസും ഒക്കെ വാങ്ങാന്‍ ശ്രമിക്കുക.എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ഭാര്യയെ ഒരു തരത്തിലും ഇടപെടുത്താതിരിക്കുക/അറിയിക്കാതിരിക്കുക. പൈസ ഇല്ലാത്ത ഒരു കോന്തനെ ആണല്ലോ ഞാന്‍ കെട്ടിയത് എന്ന് കേള്‍ക്കുന്നതെങ്കിലും നിങ്ങള്ക്ക് അതുവഴി ഒഴിവാക്കാം.വെറുതെ പൈസയും പോയി മാനവും പോയി എന്ന അവസ്ഥ ക്ഷണിച്ചു വരുത്തരുത്

17 comments

  1. കൊള്ളാം നല്ല ഹുമൌര്‍ സെന്‍സ്!!!!!!!!!

    ReplyDelete
  2. താങ്ക്സ്,കാണാനില്ലല്ലോ മുകിലാ, എവിടെയാണ് താങ്കള്‍ ? :)

    ReplyDelete
  3. മൂവീരാഗയില്‍ എന്നെ കാണുന്നില്ല എന്നാണോ ഉദ്ദേശിച്ചത്? എങ്കില്‍ അതിനു കാരണവും ഉണ്ട്. മൂവീരഗയില്‍ സജീവമായി കമന്റ്‌ എഴുതുന്ന ആരെയെങ്കിലും വെളിയില്‍ വേറെ എവിടെയെങ്കിലും ഒന്ന് കാണാന്‍ വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു ഞാന്‍ (I know sujith & Sujith2011 who regularly post in Movieraga ). എന്തായാലും ഇങ്ങനെ ഒരു ലിങ്ക് തന്ന താങ്കള്‍ക്കു വളരെ നന്ദി. മൂവീരാഗയില്‍ നിന്നും ഞാന്‍ വിട്ടു നില്‍ക്കുന്നതിന്റെ കാരണം എന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ചില സംശയങ്ങള്‍ കൊണ്ട് മാത്രമാണ്.
    "പ്രിത്വിരാജിനു എന്താണ് കുഴപ്പം" എന്നാ പേജു മുതലാണ്‌ ഞാന്‍ മൂവീരഗയില്‍ കമന്റ്‌ ഇടാന്‍ തുടങ്ങിയത്. ഞാന്‍ ഇടുന്ന കമന്റുകളില്‍ ചില വെട്ടി തിരുത്തലുകള്‍ എഡിറ്റര്‍ മുന്‍പേ നടത്തിയിരുന്നെങ്കിലും ഞാന്‍ അത് കാര്യമായി ഗൌനിചിരുന്നില്ല. പിന്നീടു ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു ബാബു അലക്സിനു എതിരെ എഴുതുന്ന കമന്റുകളില്‍ ആണ് കൂടുതല്‍ വെട്ടി തിരുത്തലുകളും നടത്തുന്നത്. ചിലപ്പോള്‍ കമന്റിന്റെ ചില ഭാഗമോ അല്ലെങ്കില്‍ കമന്റ്‌ മൊത്തമോ cut ചെയ്യുന്നതായി കാണപ്പെട്ടു. അതിന്റെ കാരണം ഞാന്‍ എഡിട്ടരോട് (editor@indulekha.com) നേരിട്ട് തന്നെ മെയില്‍ വഴി ബന്ധപ്പെട്ടു ചോദിച്ചു. അതിനു അവര്‍ തന്ന മറുപടി താഴെ പറയും പ്രകാരമാണ്.
    ''പ്രിയ മുകിൽവർണൻ,
    മൂവിരാഗയോടുള്ള സ്നേഹത്തിനും ചർച്ചകളിലെ സജീവമായ പങ്കാളിത്തത്തിനും നന്ദി. മുകിൽവർണനടക്കമുള്ള വായനക്കാരുടെ ഇടപെടലാണ് മൂവിരാഗയുടെ ജീവൻ. അതുകൊണ്ടു തന്നെ വായനക്കാരെ വിഷമിപ്പിക്കുന്ന ഒരു കാര്യവും അവിടെ ഉണ്ടാകാതിരിക്കാനും മൂവിരാഗയിൽ സൗഹാർദപരമായ ഒരു അന്തരീക്ഷം എപ്പോഴും നിലനിർത്താനും നമ്മൾ ശ്രദ്ധിക്കാറുണ്ട്.
    അതിന്റെ ഭാഗമായി സൗഹാർദ്ദപരമല്ലാത്ത കമന്റുകൾ എഡിറ്റ് ചെയ്യാനും, വേണ്ടി വന്നാൽ മുഴുവനായിത്തന്നെ നീക്കം ചെയ്യാനുമാണ് നമ്മുടെ എഡിറ്റർമാർക്ക് നിർദേശം കൊടുത്തിരിക്കുന്നത്. വിയോജിപ്പ് തീർച്ചയായും പ്രകടിപ്പിക്കാം. പക്ഷേ അത് വ്യക്‌തിപരമായ ആക്രമണത്തിലേക്കും വൈരാഗ്യബുദ്ധിയോടെയുള്ള വിമർശനത്തിലേക്കും തരം താണ പരിഹാസത്തിലേക്കും കടക്കുമ്പോൾ വായനക്കാർക്ക് ഒരു നെഗറ്റീവ് ഫീലിംഗ് കിട്ടുന്നു. പൃഥ്വിരാജിനെന്താണ് കുഴപ്പം എന്ന thread-ലെ ചർച്ചകളെക്കുറിച്ച് വ്യാപകമായ പരാതി വന്നതു കൊണ്ടാണ് ഇങ്ങനെ ഒരു നിലപാട് എടുക്കാൻ കാരണം. ഈ മാനദണ്ഡത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് നമ്മുടെ എഡിറ്റോറിയൽ ടീമിന് തോന്നിയതുകൊണ്ടാകാം മുകിൽവർണന്റെ കമന്റ് അവർ എഡിറ്റ് ചെയ്‌തത്.''
    ഈ മറുപടി എനിയ്ക്ക് തൃപ്തികരമായി തോന്നിയത് കൊണ്ട് ഞാന്‍ മൌനം പാലിച്ചു. പക്ഷെ പിന്നീട് ഞാന്‍ കണ്ടത് മേല്പറഞ്ഞ മാനദണ്ഡത്തിന്റെ പരിധിയില്‍ വരുന്ന ബാബു അലക്സിന്റെ കമന്റുകള്‍ ഒരു മടിയും കൂടാതെ അവര്‍ പബ്ലിഷ് ചെയ്യുന്നതാണ്. അതായത് ഞാന്‍ ഉള്‍പ്പെടെ പലരുടെയും നേരെ വ്യക്തിപരമായ ആക്രമണങ്ങളും സൌഹാര്ടപരമാല്ലാത്ത തരാം താണ പരാമര്‍ശങ്ങളും തൊടുത്തു വിട്ടുകൊണ്ടുള്ള ബാബു അലക്സിന്റെ കമന്റുകള്‍ അപ്പ്രോവേ ചെയ്യപ്പെടുന്നു. അങ്ങനെ വന്നപ്പോള്‍ ബാബു അലക്സിന്റെ കമന്റുകള്‍ അപ്പ്രോവേ ചെയ്യുന്നതിന് മേല്പറഞ്ഞ മാനടന്ദങ്ങള്‍ ബാധകമല്ലേ എന്ന് ഞാന്‍ എഡിട്ടരോട് ചോദിയ്ക്കേണ്ടി വന്നു. അതിനു അവര്‍ മറുപടി ഒന്നും പറഞ്ഞു കണ്ടില്ല.
    ഒരു ഉദാഹരണം പറഞ്ഞാല്‍, ഏതോ ഒരു പേജില്‍ ഈയടുത് കണ്ടു ഫെമിനിസത്തിന്റെ പേരില്‍ ഒരു ചര്‍ച്ച. താങ്കള്‍ ഒരു ഭാഗത്തും മറുഭാഗത്ത്‌ കുറെ ഫെമിനിസ്റ്റ് പെണ്ണുങ്ങളും കൂടെ കുട പിടിയ്ക്കാന്‍ കുറച്ചു പെണ്‍കോന്തന്മാരും. പൊതുവേ ആരോഗ്യപരമായ ഒരു ചര്‍ച്ച നടന്നു കൊണ്ടിരുന്ന ആ ഒരു ഫ്ലോ തെറ്റിയ്ക്കാന്‍ എന്നോണം ബാബു അലക്സ്‌ ഇട്ട ഒരു തരാം താണ പോസ്റ്റ്‌ എന്ത് മാനടന്ദത്തിന്റെ പേരില്‍ ആണ് അപ്പ്രോവേ ചെയ്യപ്പെട്ടത്? ഇത്തരം പോസ്റ്റുകള്‍ക്ക്‌ ഇതേ നാണയത്തില്‍ മറുപടി പറയുമ്പോള്‍ നമ്മുടെ പോസ്റ്റുകള്‍ അപ്പ്രോവേ ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം. ഇത് എന്റെ മാത്രം അഭിപ്രായം അല്ല, മൂവീരഗയില്‍ സ്ഥിരമായി പോസ്റ്റുകള്‍ ഇടുന്ന സുജിത് & sujith2011 ഇവര്‍ രണ്ടു പേരും പറഞ്ഞിട്ടുണ്ട് ബാബു അലക്സിന്റെ കമന്റുകളെ കുറിച്ച്. (ഇവര്‍ രണ്ടു പേരുമായി ഞാന്‍ മെയിലില്‍ ബന്ധപ്പെട്ടിട്ടുണ്ട്) ബാബു അലക്സിന്റെ കമന്റുകളെ കുറിച്ച് ചോദ്യത്തിന് എഡിറ്റര്‍ മറുപടി തരാതിരുന്നത് കൊണ്ടാണ് Sujith2011 വിട്ടു നില്‍ക്കുന്നത് എന്നും അദ്ദേഹം എന്നെ അറിയിച്ചു.
    എനിയ്ക്ക് പറയാനുള്ളത് താങ്കള്‍ ഉള്‍പ്പടെ സജീവമായി കമന്റ്‌ എഴുതുന്നവര്‍ എഡിട്ടരോട് ഇതിനെ കുറിച്ച് ചോദിയ്ക്കുക തന്നെ വേണം എന്നാണു. ബാബു അലസിനെ മൂവീരഗയുടെ ഹിറ്റ്‌ കൂട്ടാന്‍ വേണ്ടി appoint ചെയ്തതാണോ എന്ന് വരെ ഞാന്‍ സംശയിയ്ക്കുന്നു. അങ്ങനെയെങ്കില്‍ അത് ഞാനും താങ്കളും ഉള്‍പ്പെടെ മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കുന്നതിനു തുല്യമല്ലേ?
    ഒന്ന് കൂടി, ബാബു അലക്സ്‌ സജീവമായ മറ്റു ഏതെങ്കിലും വെബ്‌ സൈറ്റുകള്‍ താങ്കള്‍ക്കു പരിചയമുണ്ടോ?

    ReplyDelete
  4. മുകിലാ, താങ്കള്‍ പറഞ്ഞ സംശയങ്ങള്‍ ആദ്യ കാലങ്ങളില്‍ എനിക്കും തോന്നിയിരുന്നു.ബാബു അലെക്സിനോടുള്ള കമ്മന്ട്ടുകളില്‍ മാത്രമല്ല,ഞാന്‍ മറ്റു പലര്‍ക്കും എതിരെ വ്യക്തി ഹത്യ എന്ന് വേണമെങ്കില്‍ പറയാം എന്ന ലെവലില്‍ എഴുതിയ കാമ്മന്റുകള്‍ അവര്‍ നീക്കം ചെയ്തിട്ടുണ്ട്,താങ്കള്‍ക്കും എനിക്കും എതിരെ വരുന്ന പല കംമെന്റ്സുകള്‍ക്കും എതിരെ അവര്‍ ഇതേ സമീപനമല്ല സ്വീകരിച്ചത് എന്നാര് കണ്ടു? ബാബുവേട്ടനെ അവര്‍ ഹിറ്റ്‌ കൂട്ടാന്‍ ഇരുതിയിരിക്കുന്നോ ഇല്ലയോ എന്നത് നാം കണക്കിലെടുക്കണ്ട ആവശ്യം ഇല്ല.അതവരുടെ കാര്യം.വ്യക്തി ഹത്യ അല്പം ആവാം,അതവര്‍ പബ്ലിഷ് ചെയ്യുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്,ഞാന്‍ പറഞ്ഞത് എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആണ്,പക്ഷെ കൂടുതല്‍ ആവരുത്.എന്റെതായി പബ്ലിഷ് ചെയ്യാത്ത ഒരുപാടു കാമ്മേന്റ്സ് ഉണ്ട്.പിന്നീടു അത്തരം കാമ്മേന്റ്സ് നെ കുറിച്ച് ചിന്തിച്ചപ്പോള്‍ അവര്‍ ചെയ്തതിലും തീരെ കുറ്റം പറയാന്‍ പറ്റില്ല എന്നെനിക്കു തോന്നി.
    സമയം ഇല്ലാത്തതു കൊണ്ട് നിര്ത്തുന്നു. we will talk more, once i am free. i need to go to airport with in 1 hr.convey my regards to sujith & sujith 2011. if you can give ur ph.no to personal mail, ill try to call u
    cheers!!!!

    ReplyDelete
  5. one more thing, i dont think they have hired babu alex. i know his attittude from his dialogues he is delivering in another site.that is his style

    ReplyDelete
  6. OK OK I agree? If that is his style, then it is OK. But my question is that if that is his style, then is it the duty of the EDITOR to edit his comments properly? Can you give me details of other website in which Babu Alex is active?

    ReplyDelete
    Replies
    1. മുകിലാ, മൂവി രാഗയുടെ പോളിസികള്‍/അല്ലെങ്കില്‍ എഡിറ്റര്‍ എങ്ങനെയൊക്കെ മോടരെട്റ്റ് ചെയ്യണം എന്ന് എനിക്കോ താങ്കള്‍ക്കോ തീരുമാനിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല,. താങ്കളുടെതയും എന്റെതായും ഒക്കെ ബാബു അലെക്സിനെ പറ്റി എതിര്‍ത്ത് സംസാരിച്ച ഒരുപാടു കമ്മന്റ്സ് അവര്‍ ഇട്ടിട്ടുണ്ട് എന്ന് തന്നെയാണ് പേര്‍സണലി എനിക്ക് തോന്നിയിട്ടുള്ളത്.ഞാന്‍ വേറെയും സൈറ്റുകളില്‍ എഴുതുന്നയാളാണ്.അവരില്‍ നിന്നൊക്കെ നീതിപൂര്‍വകമായ ഒരു മോടരേഷന്‍ മൂവി രാഗയില്‍ നിന്നുണ്ടാവുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. എന്‍റെ അനുഭവം അതാണ്‌.മൂവി രാഗ കഴിഞ്ഞാല്‍ അത് ഏറ്റവും നന്നായി ചെയ്യുന്നത് ബെര്‍ലിത്തരങ്ങള്‍(ബെര്‍ലി തോമസ്‌) ആണ്.എന്‍റെ അഭിപ്രായവും അനുഭവവുമാണ് ഞാന്‍ താങ്കളോട് പങ്കു വച്ചത്. എനിക്ക് താങ്കളോട് പറയാനുള്ളത്, താങ്കള്‍ പറയുന്നതിന്റെ ഡോസ് ഒന്നും കുറയ്ക്കണ്ട, ശൈലി ഒന്ന് മാറ്റി നോക്കൂ.പ്രയോജനം ഉണ്ടാവും. പച്ച തെറി ഒരാളെ നേരിട്ട് വിളിച്ചു തന്നെ പ്രതിഷേധം അറിയിക്കണമെന്നുണ്ടോ മുകിലാ?നമുക്ക് മുന്‍പില്‍ വേറെ പല മാര്‍ഗങ്ങളുണ്ടല്ലോ? അതും പരീക്ഷിക്കാവുന്നതാണ്. താങ്കളുടെ അഭിപ്രായത്തിനു അപ്പോള്‍ മാറ്റമുണ്ടാവും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എന്‍റെ അനുഭവവും അങ്ങനെയാണ്.

      ബീ കൂള്‍ ആന്‍റ് ബി ഹാപ്പി..കീപ്‌ ഇന്‍ ടച്ച്‌ ... ശുഭദിനം

      Delete
  7. OK OK I agree? If that is his style, then it is OK. But my question is that if that is his style, then is it the duty of the EDITOR to edit his comments properly? Can you give me details of other website in which Babu Alex is active?

    ReplyDelete
  8. കൊല്ലം മാതുകുട്ടിചായാ..... കലക്കി.. അനുഭവം ഗുരു അല്ലെ...!!! :-)

    ReplyDelete
  9. ഛെ, ഈ ബെര്‍ളിത്തരങ്ങള്‍ ഞാന്‍ ഇടയ്ക്കിടെ നോക്കുന്ന സംഭവം തന്നെയാണ്. പക്ഷെ കമന്റ്‌ ഇടാരില്ലെന്നെ ഉള്ളൂ. ഛെ ഇങ്ങനെ ഒരുത്തനെ ഞാന്‍ ശ്രദ്ധിയ്ക്കാതെ പോയല്ലോ. detailed ആയിട്ട് തന്നെ സെര്‍ച്ച്‌ ചെയ്തു, ഒലിവ് സാമിനെ ഞാന്‍ കണ്ടു പിടിച്ചു. താങ്കള്‍ പറഞ്ഞ പോലെ ആ ശൈലി ഒക്കെ കാണുമ്പോള്‍ ഇത് ലവന്‍ തന്നെ. അതും പ്രിത്വിരാജിനെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ അവന്റെ ഒരുപാട് കമന്റുകള്‍ കണ്ടു. കുറച്ചു വൈകി പോയല്ലോ, നേരത്തെ അറിയാതെ പോയതില്‍ നിരാശയുണ്ട്, അല്ലെങ്കില്‍ അവന്റെ അണ്ടാവു ഞാന്‍ അന്നേ പോളിച്ചടക്കിയേനെ.ഇപ്പോള്‍ recently ഒരു ടോപ്പിക്കിലും അവനെ കാണുന്നുമില്ല.

    ReplyDelete
  10. @Vineeth
    മൂവീരഗയില്‍ മമ്മുട്ടിയുടെ പേരും പറഞു കൊണ്ട് ബാബു അലക്സിനോട് സ്ഥിരം വഴക്കിടാറുള്ള വിനീത് തന്നെയല്ലേ ഇത്?

    ReplyDelete
  11. മുകിലാ, താങ്കള്‍ പോയതിനു ശേഷം അവിടെ വിനീതുമാരുടെ ബഹളമാണ്.ഏതു വിനീത് ആണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയലെ നമുക്ക് മനസിലാവുകയുള്ളൂ :)

    ReplyDelete
  12. മുകിലാ താങ്കള്‍ എഴുതിയ കമ്മന്റ് കിട്ടി.ചില പ്രത്യേക കാരണങ്ങളാല്‍ അത് ആ പേജില്‍ ഇടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.sorry.പേര്‍സണല്‍ id തന്നാല്‍ വിശദീകരികാം.

    ReplyDelete
  13. This comment has been removed by a blog administrator.

    ReplyDelete
  14. മുകിലന്‍, താങ്കളുടെ കയ്യില്‍ നിന്ന് ഈ പ്രത്വിരാജ് വിഷയം ഇനിയും പോയിട്ടില്ലേ സുഹൃത്തെ.......... ? ഒരു കാലത്ത് മൂവിരാഗയില്‍ ഏറ്റവും കൂടുതല്‍ കടിപിടി കൂടിയത് ഞാനും ബാബു അലെക്സും തമ്മിലാണെന്ന് താങ്കള്‍ അറിയുക. ഇതൊന്നും കാര്യമാക്കണ്ടയെന്നെ ..! എന്തായാലും താങ്കളെ ഇവിടെ മാത്തുകുട്ടിച്ചയാന്റെ കൂടെ കണ്ടത്തില്‍ സന്തോഷം .....!! വീണ്ടും മൂവിരാഗയില്‍ കാണാം എന്ന് കരുതുന്നു ...

    ~Jay~

    ReplyDelete
    Replies
    1. @Jay
      താങ്കള്‍ കരുതുന്ന പോലെ പ്രിത്വിയോടു എനിയ്ക്ക് വിരോധം ഒന്നുമില്ല മൈ ഡിയര്‍. അയാളെ കുറിച്ച് നല്ലത് പറയാന്‍ ഒരു ചാന്‍സ് കിട്ടുന്നില്ലല്ലോ എന്നോര്‍ത്താണ് ദുഃഖം. അതൊക്കെ പോട്ടെ, ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് ജയ്ക്ക് മനസ്സിലായിട്ടില്ല എന്നാണു തോന്നുന്നത്. ബാബു അലക്സിനു എതിരായ എന്റെ കമന്റുകള്‍ എന്ത് കൊണ്ട് പബ്ലിഷ് ചെയ്യുന്നില്ല എന്ന് എടിട്ടരോട് ചോദിച്ചതിനു ചില ന്യായീകരണങ്ങള്‍ അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ എന്റെ കമന്റുകള്‍ മുക്കുന്ന അതേ മാനദണ്ഡം കണക്കാക്കിയാല്‍ ബാബു അലക്സിന്റെ കമന്റുകളില്‍ പകുതിയും ചവറ്റു കുട്ടയില്‍ പോവേണ്ടതല്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അതിനു മറുപടി ഒന്നും കണ്ടില്ല എന്ന് മാത്രമല്ല അതിനു ശേഷം എന്റെ കമന്റുകള്‍ ഒന്ന് പോലും പബ്ലിഷ് ചെയ്യുന്നുമില്ല.

      ഞാന്‍ പറയുന്നത് എന്താണെന്ന് വെച്ചാല്‍ ഇപ്പോള്‍ നിങ്ങളും ഞാനും മാത്തുക്കുട്ടി അച്ചായനും ഉള്‍പ്പെടെ മൂന്നു പേര്‍ പരിചയെപെട്ടു കഴിഞ്ഞു. sujith എന്നാ വ്യക്തിയെ എനിയ്ക്ക് പരിചയമുണ്ട്. എന്ത് അടിസ്ഥാനത്തില്‍ ആണ് ബാബുവിന്റെ തരാം താണ കമന്റുകള്‍ പബ്ലിഷ് ചെയ്യപ്പെടുന്നത് എന്ന് നമ്മള്‍ ഗ്രൂപ്പ്‌ ആയി എഡിട്ടരോട് ചോദിയ്ക്കണം. ഇത് ഇപ്പോള്‍ ഏതാണ്ട് ഞാന്‍ ഒറ്റപ്പെട്ടത് പോലെ ആണ്. അത് പാടില്ല, അവര്‍ ബാബു അലക്സിനോട് കാണിയ്ക്കുന്ന പക്ഷപാതപരമായ നിലപാടില്‍ ഇന്ദുലേഖയില്‍ സജീവമായ നിങ്ങള്ക്ക് കൂടി അസംതൃപ്തി ഉണ്ടെന്നു അവര്‍ അറിയണം. അത് അവരെ അറിയിയ്ക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ നമ്മള്‍ വിഡ്ഢികള്‍ ആവും. നിങ്ങള്‍ ഭയക്കേണ്ട ആവശ്യമേ ഇല്ല എന്നെ വിലക്കിയത് പോലെ നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചു വിലക്കാന്‍ ഒരു സ്വപ്നയ്ക്കും ടോമിനും ഒന്നും കഴിയില്ല അത് ഞാന്‍ ഗാരണ്ടി തരുന്നു.

      N B ഇഷ്ട ചിത്രം തെരഞ്ഞെടുക്കാം എന്നാ പേജില്‍ ഞാന്‍ താങ്കള്‍ക്കു നേരെ അവസാനം എഴുതിയ കമന്റ്‌ വളരെ exhausted മൂഡില്‍ ഇരുന്നപ്പോള്‍ ഉണ്ടായ ഒരു ആവേശത്തിന്റെ പുറത്തു വന്നു പോയതാണ്. ക്ഷമിയ്ക്കണം. താങ്കള്‍ എഴുതിയ മറുപടിയ്ക്ക് കലിപ്പില്‍ ഞാന്‍ വീണ്ടും ഒരു മറുപടി എഴുതിയിരുന്നു, അത് എന്തായാലും അവര്‍ പബ്ലിഷ് ചെയ്തില്ല.

      Delete
    2. പിന്നെ ജയ്‌, ബാബു അലക്സിനെ ഇന്ദുലേഖയ്ക്ക് പുറത്തു മറ്റൊരിടത്ത് ഒതുക്കത്തില്‍ കിട്ടിയപ്പോള്‍ പണ്ട് കൊടുക്കാന്‍ ബാക്കി വെച്ചിരുന്നതും കൂടി ചേര്‍ത്തങ്ങു കൊടുത്തു (ചിത്രവിശേഷത്തില്‍ nomad എന്നാ പേരില്‍ കമന്റ്‌ ഇടുന്നത് അവന്‍ തന്നെയാണ്). നിങ്ങളും മാത്തുക്കുട്ടി അച്ചായനുമൊക്കെ അവിടെ വന്നു കമന്റ്‌ ഇടണം. മൂര്തിയുടെതിനേക്കാള്‍ ഒക്കെ വളരെ ന്യൂട്രല്‍ ആയ റിവ്യൂ ആണ് ഹരിയുടെത്. ചുമ്മാ ഹരിയെ അങ്ങ് പൊക്കിയടിച്ചു നിന്നെച്ചാല്‍ മതി മറ്റവന്‍ (nomad) ഹരിയ്ക്കു എതിരായത് കൊണ്ട് നമുക്ക് അവനെ നിലം തോടുവിയ്ക്കാതെ പറപ്പിയ്ക്കാം. അവിടെ കമന്റ്‌ എഡിറ്റ്‌ ചെയ്യുന്ന പരിപാടി ഒന്നുമില്ല. എന്ത് ഇട്ടാലും അതെ പടി പബ്ലിഷ് ചെയ്യും.

      Delete