വിധവ Vs വിഭാര്യന്‍


രണ്ട് ദിവസം മുന്‍പാണ് നമ്മുടെ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍, കവിത എഴുതുന്ന സ്ത്രീകളെ 'കവയത്രി' എന്ന് വിളിക്കുന്നത്‌ ഇനിയെങ്കിലും നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെട്ടത്.വളരെ നല്ല ഒരു നിര്‍ദേശമാണ് അതെന്നാണ്‌ എനിക്ക് തോന്നുന്നത്.ആണ്‍-പെണ്‍ ഭേദമന്യേയാണ് നമ്മള്‍ ഓരോ പ്രോഫഷനിലും വര്‍ക്ക് ചെയ്യുന്ന ആളുകളെ ഡോക്ടര്‍,എന്‍ജിനിയര്‍, വക്കീല്‍,തിരക്കഥാകൃത്ത്‌,നോവലിസ്റ്റ്,പ്രധാനമന്ത്രി എന്നൊക്കെ വിളിച്ച് പോരുന്നത്.എന്നാല്‍ കവിത എഴുതുന്ന സ്ത്രീ വര്‍ഗത്തില്‍ പെട്ട ആളുകളെ നമ്മള്‍ ലിംഗം തിരിച്ച് കാണുന്നതില്‍ അത് കൊണ്ട് തന്നെയൊരു ലോജിക്കില്ലായ്മ നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ആ പ്രസ്താവനയുടെ ചുവട് പിടിച്ച് പ്രശസ്ത കവയത്രി., സോറി..., കവി സുഗതകുമാരന്‍ പറയുന്നത് ഇനി മുതല്‍ വിധവകളെ 'വിധവകള്‍' എന്നും വിളിക്കരുതെന്നാണ്!!!.ആദ്യം കേള്‍ക്കുമ്പോള്‍ ഇത് വെറുമൊരു  ഊളത്തരമാണെന്നേ നമുക്ക് തോന്നുവെങ്കിലും, സംഗതിയുടെ കെടപ്പ് വശം വേറെയാണ്. ഭാര്യ മരിച്ച ഭര്‍ത്താക്കന്മാരെ പിറകെ നടന്ന് ആരും തന്നെ 'എടാ വിഭാര്യാ..എടാ വിഭാര്യാ' എന്ന് വിളിക്കാത്തതാണ് തനിക്ക് അഗാധമായ ദു:ഖമുണ്ടാക്കിയതെന്നും വിധവമാരെ പറ്റിയുള്ള ഇപ്പോഴത്തെ ആകുലതകളുടെ മൂല കാരണം അത് തന്നെയെയാണെന്നും കവി പിന്നീട് അറിയാതെ സമ്മതിക്കുന്നുണ്ട്. ഒന്നുകില്‍, സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന സംവാദങ്ങളില്‍ സ്ഥിരമായി വിസിറ്റ് ചെയ്യുന്നതിന്‍റെ  അനന്തര ഫലമായിട്ടാവാം കവിയിപ്പോള്‍  ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. അതുമല്ലെങ്കില്‍ ഈയിടെയായുള്ള മുടിഞ്ഞ തിരക്ക് കാരണം, കവിക്ക്‌ വായിക്കാന്‍ വേണ്ടത്ര 'ട്ടെയിം' കിട്ടാത്തതുമാവാം ഇപ്പോള്‍ ഇങ്ങനെയൊരു ആശങ്ക  തോന്നുന്നത്.

ഇത് മാത്രമല്ല.,കവി ഇപ്പോള്‍ പറഞ്ഞു കൊണ്ട് നടക്കുന്നത് 'വിധവ' എന്നത് ഒരു 'ഇച്ചീച്ചി; പ്രയോഗം ആണെന്നാണ്.കവി ഇത്രയും കോണ്‍ഫിഡന്‍റ് ആയി പറയുമ്പോള്‍ ഇനി 'വിധവ' എന്നതിന് പ്രോസ്റ്റിട്ട്യൂട്ട് എന്ന് വല്ലോം കൂടി അര്‍ത്ഥമുണ്ടോ എന്ന് കേള്‍ക്കുന്ന ആര്‍ക്കും സാധാരണ ഗതിയില്‍ ചെറിയൊരു ഡൌട്ട് തോന്നാം.ഒടുവില്‍ സംശയം മൂത്ത് ഇപ്പോള്‍ മാര്‍ക്കറ്റില്‍ അവൈലബിളായ ഏറ്റവും പുതിയ മലയാളം-മലയാളം നിഘണ്ടു, ഉള്ള സമയം കൊണ്ട് പെട്ടെന്നോന്നോടിച്ചു നോക്കിയെങ്കിലും, 'ഭര്‍ത്താവ് മരിച്ച സ്ത്രീ' എന്ന് മാത്രമേ, അതിന്‍റെ പര്യായമായി എനിക്ക് കണ്ടെത്താന്‍ സാധിച്ചുള്ളൂ.അത് പോലെ തന്നെ എന്‍റെ അറിവില്‍, ഭാര്യ മരിച്ച ഭര്‍ത്താവിനെ ഇപ്പോഴും 'വിഭാര്യന്‍' എന്നൊക്കെ തന്നെയാണ് എല്ലാവരും അഭിസംബോധന ചെയ്തു കൊണ്ടിരിക്കുന്നതും.കവിയാകുമ്പോള്‍ കാടുകയറി ചിന്തിക്കാന്‍ വകുപ്പുണ്ടല്ലോ (നാട് അവര്‍ക്ക് പണ്ടേ പിടിക്കത്തില്ല, അതെന്താണാവോ കാര്യം?).ചിലപ്പോള്‍ കവിക്കങ്ങനെ വെറുതെ ഇരിക്കുമ്പോള്‍ ഓരോന്നൊക്കെ വെറുതെ തോന്നുന്നതാവാം.ചിലപ്പോള്‍ എന്‍റെ തോന്നലും വെറുതെയാവാം.അറിയില്ല.

ഏതായാലും നമ്മള്‍ വിചാരിക്കുന്നത് പോലെ ഈ 'വിധവ' പ്രശ്നത്തില്‍ കവി വലിയ കടും പിടിത്തത്തിലോന്നുമല്ല.ഒന്നുകില്‍, 'വിധവ' എന്ന ഇച്ചീച്ചി പേര് ഇനി മേലാല്‍ അവരെ വിളിച്ചു പോവരുത്. അതല്ലെങ്കില്‍ അതിന് ബദലായി വേറൊരു സൊയമ്പന്‍ പേര് കണ്ടുപിടിക്കണം.അതാണ്‌ കവിയുടെ ഇപ്പോഴത്തെ ആവശ്യം. (കാര്യങ്ങള്‍ എന്തൊക്കെയായാലും വിഭാര്യന്‍റെ കാര്യത്തില്‍ മാത്രം യാതൊരു വിട്ടു വീഴ്ചയുമില്ല കേട്ടോ, അവന്മാരുടെ കാര്യം ഗോവിന്ദ!)

കവിയുടെ ന്യായമായ ആ ആവശ്യം പരിഗണിച്ച് ഏതായാലും ഞാനൊരു സൊയമ്പന്‍ പേര് നിര്‍ദേശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് .മാത്രവുമല്ല, നാളെ മുതല്‍ മറ്റു ചിലര്‍ക്കും അവരുടെ പേരുകളും ഒരുമാതിരി ഇച്ചീച്ചി ആയി തോന്നിയെക്കാം.,മനുഷ്യരല്ലേ?. അത്തരക്കാര്‍ക്ക് പറ്റിയ ചില പേരുകള്‍ കൂടി മുന്‍കൂറായി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. (നിങ്ങള്‍ക്കിഷ്ടമാവുമോ എന്നറിയില്ല., ഏതായാലും സധൈര്യം ബദല്‍ പേരുകള്‍ നിര്‍ദേശിക്കുകയാണ്)

പഴയ പേര് -ഇനി മുതല്‍ വിളിക്കേണ്ട പേര്, എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വിധവ ---ക്രോണിക് ബാച്ചിലര്‍
വൃദ്ധ -സ്മാര്‍ട്ട്‌ ഗേള്‍
ലൈങ്കിക തൊഴിലാളി/വേശ്യ-----പുണ്യവതി
കൊടുപ്പുകാരി-ദാനകര്‍മ്മിണി
വേലക്കാരി-ഹൌസ് മാനേജര്‍
ഭാര്യ -ഹസ്ബണ്ട് 'സ് ഡെയിലി മൂവ്മെന്‍റ് കണ്ട്രോളര്‍

ഈ ബ്ലോഗ്‌ ഏതെങ്കിലും വിഭാര്യന്‍ വായിക്കുന്നുണ്ടെങ്കില്‍ "എടാ വിഭാര്യാ" എന്നയാളെ ഞാന്‍ മുഖത്ത് നോക്കി ആറ് വട്ടം വിളിച്ചിരിക്കുന്നു. അത് കേട്ട് കവിയുടെ മനസ്സ് നല്ലോണം കേറി കുളിര്‍ത്തെന്ന് വിശ്വസിക്കട്ടെ.

No comments

Post a Comment