നോബല്‍ സമ്മാനം-2012 (സാധ്യതാ പട്ടിക)


ഇക്കൊല്ലത്തെ നോബല്‍ സമ്മാനങ്ങള്‍  ഓരോന്നായി അങ്ങനെ പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണല്ലോ. ഇന്ത്യയില്‍ നിന്നും ആര്‍ക്കെങ്കിലും ഇത്തവണ സമ്മാനം കിട്ടുമോ എന്നറിയാന്‍ നിങ്ങളെപ്പോലെ തന്നെ ഞാനും ആകാംഷയോടെ നോക്കിയിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്നുമുള്ള ഇക്കൊല്ലത്തെ പ്രധാന നോമിനേഷനുകള്‍ ഇവയാണ്.

1 ഊര്‍ജതന്ത്രം (ആര്യാടന്‍ മുഹമ്മദ്‌)-വൈദ്യുതോര്‍ജം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് കാണിച്ചു തന്ന വകുപ്പില്‍

2 മതമൈത്രി (വെള്ളാപ്പള്ളി,ജി സുകുമാരന്‍ നായര്‍,അബ്ദു റബ്ബ്-വിവിധ അഭിപ്രായ പ്രകടനങ്ങള്‍ )

3 അഗ്രിക്കള്‍ച്ചര്‍  (മോണ്ടെക് സിംഗ് അലുവാലിയ)-നെല്‍ വയലുകള്‍ എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തെ പറ്റിയുള്ള നിരന്തര ഗവേഷണങ്ങള്‍ അടിസ്ഥാനമാക്കി.

4 സമാധാനം (എം എം മണി)-ഏറ്റവും പുതിയതായി അദ്ദേഹം പുറത്തിറക്കിയ " റെഡി വണ്‍,ടു ത്രീ സ്റ്റാര്‍ട്ട്-ഓട്ട മത്സരത്തിന് മുന്‍പായി കുട്ടികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍"-എന്ന സ്പോര്‍ട്സ് സംബന്ധമായ പുസ്തകത്തിന്‌.

5 മാത്തമാറ്റിക്സ് (ഡോ.മന്‍മോഹന്‍ സിംഗ്)- ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന മുന്നൂറ്  ആള്‍ക്കാര്‍ക്കും കൂടി എങ്ങനെ ഒരൊറ്റ ടോയിലെറ്റ് കൊണ്ട് വെടിപ്പായി കാര്യം സാധിക്കാം എന്ന സൂത്രവാക്യം കണ്ടു പിടിച്ചതിന്‍റെ   പേരില്‍

6 ലിറ്ററേച്ചര്‍ (കെ ബി ഗണേഷ് കുമാര്‍-  "അച്ഛനെയാണെനിക്കിഷ്ടം" എന്ന ചെറു കഥയ്ക്ക്‌)

No comments

Post a Comment