പാണക്കാടുമായി മുസ്ലീം ലീഗിന് ബന്ധമില്ല!



ചോദ്യം ശ്രീ എം. എം. ചാരു ഹാസനോട് :-

ജനശ്രീക്ക് കോണ്‍ഗ്രസ്സുമായി വല്ല ബന്ധവുമുണ്ടോ?
-ഇല്ല-അതൊരു സര്‍ക്കാര്‍ സംവിധാനമാണ്
പിന്നെ അതിന്‍റെ രക്ഷാധികാരിയായി താങ്കള്‍ വന്നത്?
-ജന സേവനം,പൊതുജന ക്ഷേമം, സ്ത്രീകളുടെ ഉന്നമനം-
കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വഴിവിട്ടു ജനശ്രീയെ സഹായിച്ചുവോ?
-കേന്ദ്ര പദ്ധതികള്‍ അങ്ങനെ പല സന്നദ്ധ സംഘടനകള്‍ക്ക് മുന്‍പും ലഭിച്ചിട്ടുണ്ട്.ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു...

കുടുംബ ശ്രീക്ക് ഇപ്പോള്‍ അതു കിട്ടാഞ്ഞത്?
ബാഡ് ലക്ക്.അല്ലാതെന്തു പറയാന്‍.സര്‍ക്കാര്‍ മാറി വരുമ്പോള്‍ ചിലപ്പോള്‍ ഭാഗ്യം തെളിയുമായിരിക്കും.
അപ്പോള്‍ ജനശ്രീക്ക് കോണ്‍ഗ്രസ്സുമായി ബന്ധം ഒന്നുമില്ല, അല്ലെ?
-ഇല്ല, ഇല്ല-
കോണ്‍ ഗ്രസ്സ് ജനശ്രീയുടെ കാര്യത്തില്‍ പിന്നെ എന്തിനു ഇടപെടുന്നു?
-എന്ന് ജനപക്ഷത് നിന്ന ചരിത്രമാണ് കോണ്‍ ഗ്രസ്സിന്.ജനശ്രീയോടു മാത്രം മുഖം തിരിഞ്ഞു നില്‍ക്കാന്‍ കോണ്‍ഗ്രസ്സിന് ആവില്ല.

പിണറായി വിജയനെയോ തോമസ്‌ ഐസക്കിനിയോ ജനശ്രീയുടെ പൊതുപരിപാടികളില്‍ ഉടനെ പ്രതീക്ഷിക്കാമോ?
-അത് അവരോടു ചോദിക്കണം-
അപ്പോള്‍ ജനശ്രീക്ക് കോണ്‍ഗ്രസ്സുമായി ഒരു ബന്ധവും ഇല്ല, അല്ലെ?
-ഇല്ലെന്നു എത്ര തവണ പറയണം?. എനിക്ക് ശകലം ധൃതിയുണ്ട്. പിന്നെക്കാണാം.

***----------***

ചോദ്യം ശ്രീ തൊമ്മി ഐസക്കിനോട്:-

കുടുംബശ്രീക്ക് സി പി എമ്മുമായി വല്ല ബന്ധവുമുണ്ടോ?
-താങ്കള്‍ ഇങ്ങനെയുള്ള മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കരുത് -അതൊരു സര്‍ക്കാര്‍ സംവിധാനമാണ്
പിന്നെ അതിന്‍റെ രക്ഷാധികാരിയായി താങ്കള്‍ വന്നത്?
-ജന സേവനം,പൊതുജന ക്ഷേമം, സ്ത്രീകളുടെ ഉന്നമനം-

കുടുംബ ശ്രീ ഒരു സര്‍ക്കാര്‍ സംവിധാനം മാത്രമെങ്കില്‍ അവര്‍ നടത്തുന്ന സമരത്തില്‍ സി പി എമ്മിന് എന്ത് കാര്യം?
- സി പി എമ്മിന് ഏത് പൊതു വിഷയത്തിലും കേറി ഇടപെടാം-
അപ്പോള്‍ ഡി വൈ എഫ് ഐ ഈ വിഷയത്തില്‍ ഇടപെട്ടത്?
-മൊട കണ്ടാല്‍ അവരും ഇടപെടും, അതൊരു പുത്തരിയല്ല-
അപ്പോള്‍ കുടുംബശ്രീക്ക് സി പി എമ്മുമായി ബന്ധം ഒന്നും ഇല്ല, അല്ലെ?
-ഇല്ല, -അതൊരു സര്‍ക്കാര്‍ സംവിധാനമാണ്.പാര്‍ട്ടിക്ക് അതുമായി പുലബന്ധമില്ല.

കുടുംബ ശ്രീ നടത്തുന്ന ഈ സമരത്തിന്‌ ബി ജെപിയും മുസ്ലീം ലീഗും കോണ്‍ഗ്രസ്സും എന്ത് കൊണ്ട് പിന്തുണ കൊടുക്കുന്നില്ല?
-അതു അവരോടു തന്നെ ചോദിക്കണം-നല്ല കാര്യങ്ങള്‍ക്ക് മുന്‍പും സി പി എം തന്നെയാണ് മുന്നിട്ടു നിന്നിട്ടുള്ളത്.
കുടുംബശ്രീക്ക് അപ്പോള്‍ സി പി എമ്മുമായി യാതൊരു ബന്ധവുമില്ല അല്ലെ?
-അതു നിങ്ങള്ക്ക് വെറുതെ തോന്നുന്നതാണ്-

കുടുംബശ്രീക്ക് കൂടി തുക അനുവദിച്ചാല്‍ പ്രശ്നം തീരുമോ?
-അതു ഞങ്ങള്‍..സോറി അവര്‍ ആണ് തീരുമാനിക്കേണ്ടത്.സി പി എം അല്ല അതു തീരുമാനിക്കുക.പിന്നെക്കാണാം. ബൈ.ചര്‍ച്ചയ്ക്കു സമയമായി.മുഖ്യന്‍ വന്നിട്ടുണ്ട്-

No comments

Post a Comment