'മിസ്സ്‌ ചെന്നൈ' പട്ടം 'കുന്‍ വാന്ഗ് ചുങ്ങിന്


നവംബര്‍  മാസം പതിനൊന്നാം തീയതി ചെന്നൈയില്‍ വച്ച്  നടക്കാന്‍ പോകുന്ന "മിസ്സ്‌ ചെന്നൈ" മത്സരത്തിന് പങ്കെടുക്കാന്‍ ആഗ്രഹമുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നോ പെണ്‍കുട്ടികളില്‍ നിന്ന് നേരിട്ടോ അപേക്ഷ ക്ഷണിക്കുന്നു.മത്സരാര്‍ഥികള്‍ താഴെപ്പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ ആയിരിക്കണം.നിബന്ധനകള്‍ പാലിക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും

1 അപേക്ഷകള്‍ അയക്കുന്ന ആള്‍ക്കാര്‍ ചെന്നൈയിലോ പരിസര ഭാഗങ്ങളിലോ ജനിച്ചവര്‍ ആകരുത്.

2  അപേക്ഷകരോ അവരുടെ മാതാപിതാക്കളോ ചെന്നൈയില്‍ ഇതിനു മുന്‍പ് കാലു കുത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.

3 .അപേക്ഷ അയയ്ക്കുന്ന ആളിന്‍റെ ബന്ധുക്കള്‍ ആരെങ്കിലും ചെന്നൈയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരുടെ മേല്‍വിലാസവും മറ്റു ഡീറ്റയില്‍സും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

4 തമിഴ് സിനിമ കാണുന്ന ആള്‍ക്കാര്‍ അപേക്ഷിക്കേണ്ടതില്ല.

5 മലയാളം, ഹിന്ദി,തുളു, മലയ,മറാഡി, തെലുഗ്,കന്നഡ,സംസ്കൃതം, ബംഗാളി, സിന്ധി,ഉര്‍ദു എന്നീ ഭാഷകളില്‍ ഏതെങ്കിലും ഒരെണ്ണവും അതിന്റെ കൂടെ ഇങ്ങ്ലീഷ്‌ ഭാഷയും വശമുള്ള ആള്‍ക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.തമിഴില്‍ സംസാരിക്കാന്‍ അറിയുന്നവര്‍ അപേക്ഷിക്കണമെന്നില്ല .അങ്ങനെയുള്ളവരുടെ അപേക്ഷ ആദ്യം തന്നെ നിരസിക്കുന്നതായിരിക്കും.

6 അപേക്ഷകര്‍ ജൂറിയുടെ ചോദ്യങ്ങള്‍ക്ക് അറച്ചു നില്‍ക്കാതെ പെട്ടെന്ന് മറുപടി പറയാന്‍ പ്രാവീണ്യം ഉള്ളവര്‍ ആയിരിക്കണം.പറയുന്നത് ഇനി വിവരക്കേടാണെങ്കില്‍ പോലും ഉത്തരം പറയാതെ മടിച്ചു നില്‍ക്കുന്ന ആള്‍ക്കാരെ അപ്പോള്‍ തന്നെ അയോഗ്യരാക്കുന്നതായിരിക്കും.

7 ഐ എസ ആര്‍ ഓ-യിലെ ടെക്നിക്കല്‍ അഡ്വൈസര്‍ ശ്രീ.ചൊക്ക ലിംഗം, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ശ്രീ.അരുണാചലം,ബഹു.കൃഷി മന്ത്രി ശ്രീ.മുനിയാണ്ടി, ചെന്നൈ ഡാന്‍സ് ബാര്‍ അസോസിയേഷന്‍  പ്രസിഡണ്ട്‌ ശ്രീമതി.മയൂരി തുടങ്ങിയവരുടെ പാനല്‍ എടുക്കുന്ന തീരുമാനം അന്തിമം ആയിരിക്കും.

കഴിഞ്ഞ തവണ 'മിസ്സ്‌ ചെന്നൈ' യായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി 'കുന്‍ വാന്ഗ് ചുന്‍ഗ്' ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുക.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 1 ആയിരിക്കും.കേരളപ്പിറവി കണക്കിലെടുത്താണ് അങ്ങനെ തീരുമാനിക്കുന്നത്.

No comments

Post a Comment