പള്ളിയില്‍ ഇനി പ്രഭാഷണങ്ങളില്ല, പകരം സിനിമ: മെത്രാന്‍ ‍


  
സിനിമയില്‍ സിഗരറ്റ് വലിച്ചതിന് ഈ അടുത്ത കാലത്താണ് ഫഹദ് ഫാസിലിന് എതിരെ കേസ് എടുത്തത്‌.അതുപോലെ തന്നെ 'സ്നേഹവീട്'  എന്ന  സിനിമയില്‍ ഹെല്‍മെറ്റ്‌ ഇടാതെ ബൈക്ക് ഓടിച്ച മോഹന്‍ലാലിനെതെരിയും ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.സിനിമയില്‍ സിഗരറ്റ് ഉപയോഗിക്കുന്നത് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രനിയമം കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നിര്‍ദേശങ്ങള്‍ ഇന്നലെ പുറത്തു വന്നിരിക്കുകയാണ്. ആ നിര്‍ദേശങ്ങളില്‍ ചിലത് ഇങ്ങനെയാണ്."സിഗരറ്റ് വലിക്കുന്ന സീനുകളില്‍ പഴയ പോലെ വാണിംഗ് മെസ്സേജ് ഉണ്ടാവണം.സിഗരറ്റ് വലിക്കുന്ന രംഗങ്ങള്‍ പരമാവധി കുറയ്ക്കണം.അത്തരം രംഗങ്ങള്‍ പരമാവധി ലോങ്ങ്‌ ഷോട്ട് ആയോ മങ്ങിയ രീതിയിലോ (പുക പോലെ) വേണം ചിത്രീകരിക്കുവാന്‍.സിനിമയില്‍ സിഗരറ്റ് ഉപയോഗിക്കുന്ന നടീ നടന്മാര്‍ എത്ര പേരാണോ ഉള്ളത്, അത്രയും ആള്‍ക്കാര്‍ സിനിമയുടെ തുടക്കത്തിലും അതുപോലെ ഇന്റര്‍വെല്‍ സമയത്തും സിഗരറ്റിന്‍റെ ദൂഷ്യ വശങ്ങളെ കുറിച്ച് പ്രേക്ഷകരോട് ബോധവല്‍ക്കരണം നടത്തണം" തുടങ്ങിയവയാണ് ആ നിര്‍ദേശങ്ങളില്‍ ചിലത് .വളരെ നല്ല കാര്യം.

സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യ പരമായ കാര്യങ്ങളില്‍ ഗവന്മെന്റ്റ് കാണിക്കുന്ന ശുഷ്ക്കാന്തി അങ്ങേയറ്റം ശ്ലാഘനീയമാണ്.എന്നിരുന്നാലും സമൂഹ മനസിനെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്ന മറ്റു ചില കാര്യങ്ങള്‍ക്കു കൂടി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ്   എനിക്ക് പറയാനുള്ളത്. ഈ അവസരത്തില്‍ അത്തരം ചില നിര്‍ദേശങ്ങള്‍ കൂടി ഞാന്‍ മുന്‍പോട്ടു വയ്ക്കുകയാണ്..

1 മദ്യം:-സിഗരറ്റിന് പുറമേ മദ്യം ഉപയോഗിക്കുമ്പോഴും അത് ഉപയോഗിക്കുന്ന നടീ നടന്മാര്‍ മേല്‍ പറഞ്ഞത് പോലെയുള്ള ബോധവല്‍ക്കരണം നടത്തേണ്ടതാണ്.ബാര്‍ എന്നെഴുതിയ ബോര്‍ഡ് കറുത്ത തുണിവച്ച്  മറയ്ക്കെണ്ടാതാണ്. (ബാര്‍ രംഗങ്ങള്‍ പരമാവധി ഒഴിവാക്കുക. അല്ലെങ്കില്‍ അവിടെയിരിക്കുന്ന മദ്യപന്മാര്‍ ഓരോരുതാരായി വന്ന് പ്രേക്ഷകരെ ഉദ്ദരിച്ച്‌ കഴിയുമ്പോഴേക്കും ആള്‍ക്കാര്‍ തിയേറ്റര്‍ വിടാന്‍ സാധ്യതയുണ്ട്)-എന്നാല്‍ ബീഡി, കള്ള് എന്നിങ്ങനെയുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക്   ദുര്‍ബല വിഭാഗത്തിന്‍റെ ആനുകൂല്യത്തിന്‍റെ  പേരില്‍ ചില ഇളവുകള്‍ ആകാവുന്നതാണ്.

2 കൊലപാതകം:-കൊലപാതകം, അടിപിടി, പിടിച്ചുപറി, കൂലിത്തല്ല്, മോഷണം, ഭവന ഭേദനം എന്നീ രങ്ങഗളില്‍ അഭിനയിക്കാന്‍ വരുന്നവര്‍ സമൂഹത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ ചെറുതല്ല. അത് കൊണ്ട് തന്നെ, അതിനെ നമുക്ക് നിസ്സാരമായി തള്ളിക്കളയാനാവില്ല. ആയതിനാല്‍, അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്ന നടീനടന്മാര്‍ ഓരോരുത്തരായി ക്യൂവായി  വന്ന് അവരവര്‍ അഭിനയിക്കാന്‍ പോകുന്ന കുറ്റ കൃത്യം സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന വിപത്തുകള്‍, അതിന്‍റെയൊക്കെ IPC വകുപ്പുകള്‍..,തുടങ്ങിയ കാര്യങ്ങളെ പറ്റി അയ്യഞ്ചു വാക്കില്‍ കുറയാത്ത ഒരു ലഘു പ്രഭാഷണം തീര്‍ച്ചയായും ഉള്‍പ്പെടുത്തെണ്ടതാണ്.

3 അഴിമതി:- പ്രേഷകരുടെ ഇടയില്‍ തെറ്റായ ഒരു സന്ദേശം നല്‍കുമെന്നതിനാല്‍ അഴിമതി, കള്ളക്കടത്ത്,ഭൂമി കയ്യേറ്റം,വ്യാജ രേഖ ചമയ്ക്കല്‍,കൈക്കൂലി,നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റ കൃത്യങ്ങള്‍, മാക്സിമം സിനിമയിലൂടെ കാണിക്കാതിരിക്കാന്‍ ശ്രമിക്കുക.അതിനു പകരം അഴിമതിക്കെതിരെ യുള്ള പോരാട്ടങ്ങള്‍, ഭൂമി ദാനം/ഇഷ്ടദാനം, അന്നദാനം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്.അതുപോലെ തന്നെ, കൈക്കൂലി വാങ്ങാന്‍ തയാറാവാതെ കുടുംബം പോറ്റാന്‍ വേണ്ടി കൂലി പണിക്കു പോകുന്ന സര്‍ക്കാര്‍ ഉദ്യോഗ്യസ്ഥര്‍, അടയ്ക്കേണ്ട ഡേറ്റിനും   ഒരു മാസം മുന്‍പ് തന്നെ നികുതി അടച്ച് രസീതുമായി നടന്നു പോകുന്ന കര്‍ഷകര്‍, കയ്യേറിയ സര്‍ക്കാര്‍ ഭൂമി മനസ്ഥാപം വന്ന് ഗവണ്മെന്റില്‍  തന്നെ തിരിച്ചേല്‍പ്പിക്കാന്‍ ക്യൂവില്‍ നിന്ന് തിക്കിത്തിരക്കുന്ന ഭൂമാഫിയ മുതലാളിമാര്‍, കള്ളക്കടത്ത്  പണവുമായി പോലീസ് സ്റ്റേഷനില്‍  സ്വയം വണ്ടി ഓടിച്ചു ചെന്ന് അറസ്റ്റു വരിക്കുന്ന കള്ളക്കടത്ത് രാജാക്കന്മാര്‍ തുടങ്ങിയ ഐറ്റങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്.ഈ രംഗങ്ങളൊക്കെ കാണുമ്പോള്‍ തിയേറ്ററില്‍ നല്ല 'ഗ്ലാപ്' ആയിരിക്കുമെന്ന് മാത്രമല്ല, നല്ല മിടുക്കന്മാരായ ഒരു പുതു തലമുറയെ നമുക്ക് വാര്‍ത്തെടുക്കാനുമാവും.

4 ഉത്സവം നടത്തിപ്പ്,പള്ളിപ്പെരുന്നാള്‍ തുടങ്ങിയ സീനുകളില്‍ സാധാരണയായി അക്രമവും അടിപിടിയും കാണിക്കുന്നത് ഒരു സ്ഥിരം പരിപാടി ആയിരിക്കുകയാണ്.ഒന്നുകില്‍ അത് സമാധാനപരമായി നടക്കുന്നതായി കാണിക്കുക. അല്ലെങ്കില്‍ നാട്ടില്‍ സമാധാനം പുലരേണ്ടതിനെ പറ്റിയുള്ള ചെറു സന്ദേശങ്ങള്‍, യഥാക്രമം ആ സ്ഥലത്തുള്ള ഉത്സവം കമ്മിറ്റി പ്രസിഡണ്ട്‌/പള്ളി വികാരി എന്നിവരുടെ വകയായി സിനിമയുടെ ഇടയ്ക്ക് നിര്‍ബന്ധമായും ഉള്‍പ്പെടുത്തെണ്ടതാണ് .

5 ബലാല്‍സംഗം:- ബലാല്‍ സംഗം,അനാശ്യാസം,മാമ തുടങ്ങിയ വേഷങ്ങള്‍ ചെയ്യുന്നവര്‍ മേല്‍പ്പറഞ്ഞത്‌ പോലെ ഇതിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ചും, കുടുംബങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ എങ്ങനെയോക്കെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതിനെ പറ്റിയൊക്കെ ഓരോരുത്തരായി വന്ന് പ്രേക്ഷകരോട്  ബോധവല്‍ക്കരണം നടത്തേണ്ടതാണ്. (സൂര്യനെല്ലി പോലെയുള്ള വിഷയങ്ങള്‍ സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ചില ഇളവുകള്‍ അനുവദിക്കേണ്ടതാണ്.അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സമയം ലാഭിക്കുവാന്‍,പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത എല്ലാവരുടെയും ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല .എന്നാല്‍ ടി ജി രവി,ജോസ് പ്രകാശ്,സത്താര്‍ എന്നിങ്ങനെയുള്ള പൊതു സ്വീകാര്യനായ ഒരാളെക്കൊണ്ട് എല്ലാവരുടെയും പ്രതിനിധി എന്ന നിലയില്‍ ഒരു സന്ദേശം  തീര്‍ച്ചയായും ഉള്‍പ്പെടുത്തിയിരിക്കണം.

No comments

Post a Comment