മാധ്യമ ധര്‍മ്മവും ഞരമ്പ്‌ രോഗികളും


കാലത്ത് പത്രമെടുത്താല്‍ അതില്‍ എവിടെയെങ്കിലും ഒരു സ്ത്രീ പീഡന കഥയോ, ബലാത്സംഗ കഥയോ, പ്രണയമോ അവിഹിതമോ ഒക്കെ വായിച്ചില്ലെങ്കില്‍ രണ്ടിന് പോവാന്‍ ബുദ്ധിമുട്ടുള്ളവര്‍ കേരളത്തില്‍ കണ്ടമാനം വര്‍ധിച്ചു വരികയാണ്.ഈ ഞരമ്പന്മാരുടെ  സാധ്യത പരമാവധി മുതലെടുത്താണ് ഓരോ ദിവസവും എഡിറ്റര്‍ പത്രം തയാറാക്കുന്നത്.വിഷയം എന്തുമാവട്ടെ അതിന്റെ എവിടെയെങ്കിലും ഒരു സ്ത്രീയുടെ പേര് കൂടി ചേര്‍ത്താല്‍ വായനക്കാര്‍ക്ക് കുളിര് വരുമെന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നന്നായി അറിയാം.

ഇപ്പോഴത്തെ അവരുടെ പ്രധാന ചര്‍ച്ച വിഷയം ഒരു  പ്രണയ/അവിഹിത കഥയാണ്‌. നമ്മടെ തെക്കെപ്പുറത്തെ സുശീലെട്ടത്തിയുടെയും തേങ്ങാ വെട്ടാന്‍ വരുന്ന ചെല്ലപ്പണ്ണന്‍റെയും കഥയൊന്നുമല്ല ഇത്.സംഗതി ഇന്‍റര്‍ നാഷണലാണ്.പാക്ക് പ്രസിഡന്റ്‌ ആസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവലും അയാളേക്കാള്‍ പത്തു വയസ്സ് മൂത്ത, മുപ്പത്തഞ്ചുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ പാക്ക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയുമായിട്ടുള്ള പ്രണയവും അവിഹിതവും പറഞ്ഞ് കേരളത്തിലുള്ള  എല്ലാ ഞരമ്പ്‌ രോഗികളുടെയും  പ്രത്യേക ചില അവയവങ്ങളില്‍ രക്ത സമ്മര്‍ദം സൃഷ്ടിക്കുകയാണ് അവര്‍. ഈ പയ്യനെ കാണാതെ ഹിനയ്ക്ക് ഉറക്കം വരുന്നില്ലത്രേ!. കുറച്ചു നാളായി ഓരോന്നാലോചിച്ച് ഭക്ഷണവും നന്നേ കുറവ്.ഏതോ ബംഗ്ലാദേശി പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ ചുവടു പിടിച്ചാണ് അവര്‍ക്ക് പോലും ഉറപ്പില്ലാത്ത ഈ അവിഹിത കഥകള്‍ ഒക്കെ മെനഞ്ഞു വിടുന്നതെന്നാലോചിക്കണം.പാക്ക് പത്രങ്ങള്‍ക്കു പോലും ഇതൊരു വാര്‍ത്തയല്ലയെങ്കിലും  ലോകത്തിന്‍റെ  എവിടെ എപ്പോള്‍ അവിഹിതം നടക്കുന്നു അതാര് നടത്തുന്നു എന്ന് നോക്കിയിരിക്കുന്ന കേരളത്തിലെ ഞരമ്പ്‌ രോഗികളെ സന്തോഷിപ്പിക്കാന്‍ പത്രങ്ങള്‍ കാണിക്കുന്ന ശുഷ്ക്കാന്തി അപാരം തന്നെ! KEEP IT UP!

പണ്ട് ചാരക്കേസ്സില്‍ നുണക്കഥകള്‍ പറഞ്ഞ് നിരപരാധികളായ ചില ശാസ്ത്രജ്ഞരുടെ ജോലി നഷ്ടപ്പെടുത്തിയതും പോരാഞ്ഞ് അവരെ പറ്റി കമ്പിക്കഥകള്‍ കൂടി ഉണ്ടാക്കി വിട്ട്, അവരുടെ കുടുംബം വരെ കുട്ടിച്ചോറാക്കിയ അലവലാതി പത്രങ്ങളും ചാനലുകളും ഈ വൈകിയ വേളയില്‍ നമ്പി നാരായണനെ പറ്റി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കുന്നത് കൊണ്ട്, പണ്ട് ചെയ്ത ചതിയുടെ കളങ്കം നിങ്ങള്‍ക്കങ്ങനെ എളുപ്പമൊന്നും മായ്ക്കാനാവില്ല എഡിറ്ററെ. കയ്യില്‍ പച്ച കുത്തി വച്ചിട്ട് ചുമ്മാ തൂവാലയ്ക്ക് തൂത്താല്‍ പോകുമോ എഡിറ്ററെ?

വായില്‍ തോന്നുന്ന തോന്നിവാസങ്ങള്‍ എഴുതി വിട്ട് അവസാനം മനം മടുത്തു പത്രം തന്നെ പൂട്ടിപ്പോയ മര്‍ഡോക്കിന്റെ പ്രേതം ഇവിടെയും അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്.കയ്യിലൊരു പത്രവും , അത് വായിച്ചു സന്തോഷിക്കാന്‍ കുറച്ചു ഞരമ്പ്‌ രോഗികളും  ഉണ്ടെന്നു കരുതി, ഏത് നിരപരാധിയെ കുറിച്ചും ഇല്ലാത്ത വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചില അടുക്കളപ്പെണ്ണുങ്ങള്‍ അടക്കം പറയുന്നത് പോലെ പ്രസിദ്ദീകരിച്ച്‌ വിടുന്നത് മോശമാണേ, പറഞ്ഞേയ്ക്കാം.

ഒരു വാര്‍ത്ത കൊടുക്കുന്നതിനു മുന്‍പ് അതില്‍ സത്യം ഉണ്ടോ എന്ന് രണ്ടു വട്ടം തിരക്കൂ. ഇല്ലാത്ത കഥ ആണെങ്കില്‍ അത് ആരുടെയൊക്കെ ലൈഫിനെ എങ്ങനെയൊക്കെ ബാധിക്കും എന്ന് കൂടി ഒന്ന് ചിന്തിക്കൂ. മാധ്യമ ധര്‍മ്മം എന്നൊന്നുണ്ട്. അതിന്‍റെ അര്‍ഥം അറിയില്ലയെങ്കില്‍ ആ പണി മതിയാക്കി അറിയാവുന്നവരെ എല്പ്പിക്കൂ..

ഞാന്‍ ഇത്രയൊക്കെ പറഞ്ഞെങ്കിലും നാളെ ഇതിന്റെ രണ്ടാം ഭാഗം ഇടാന്‍ മറക്കരുത് കേട്ടോ.എനിക്കും കാലത്ത് രണ്ടിന് പോകുന്ന സ്വഭാവമുണ്ട്. 

5 comments

  1. മൂവീരാഗ സുഹൃത്തുക്കള്‍ ആരെങ്കിലും ഈ ബ്ലോഗ്‌ വായിയ്ക്കുന്നുന്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയാണ് ഈ കമന്റ്‌.
    ഞാന്‍ എന്തുകൊണ്ട് മുകില്‍വര്‍ണ്ണന്‍ എന്നാ പേര് മാറ്റി ഇടക്കാലത്ത് വേറൊരു പേരില്‍ കമന്റുകള്‍ ഇട്ടതു എന്നൊരു ചോദ്യം എനിയ്ക്ക് നേരെ പലരും ഉയര്‍ത്തിയിട്ടുണ്ട്. മറുപടി പറയാന്‍ എന്നെ വെല്ലു വിളിയ്ക്കുകയും ചെയ്തു. അതിനു എനിയ്ക്ക് അവിടെ മറുപടി തരാന്‍ കഴിയില്ല കാരണം അവിടെ ഞാന്‍ എന്തെങ്കിലും ഇട്ടാല്‍ അത് അവിടെ ഒരു വലിയ ചര്‍ച്ചയായി മാറും. നിങ്ങള്ക്ക് ചോദിയ്ക്കാനുള്ളത് താഴെ പറയുന്ന ലിങ്കില്‍ വന്നു എന്നോട് ചോദിയ്ക്കാം. എന്നെ കൊണ്ട് കഴിയാവുന്ന രീതിയില്‍ മറുപടിയും തരാന്‍ ശ്രമിയ്ക്കാം.
    http://mukilvarnnan82.blogspot.in/2012/09/you-can-ask-me-questions.html
    ഞാന്‍ എടുത്തു പറയുന്നു ആരെയും ഒന്നും ബോധിപ്പിയ്ക്കേണ്ട ആവശ്യം എനിയ്ക്കില്ല. പക്ഷെ എന്നെ കുറിചു പലരും സംശയങ്ങള്‍ പ്രകടിപ്പിയ്ക്കുകയും എന്നെ മറുപടി പറയാന്‍ വെല്ലു വിളിയ്ക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളവര്‍ ഞാന്‍ ഒളിച്ചോടി എന്ന് കരുതാതിരിയ്ക്കാന്‍ വേണ്ടി മാത്രമാണ് ഈ ലിങ്ക് തരുന്നത്. നിങ്ങള്‍ ആരും ഒന്നും ചോദിച്ചില്ലേലും NO PROBLEM പിന്നെ ഞാന്‍ പ്രസ്തുത പേജില്‍ (Diamond Necklace ) മറുപടി പരയാതിരുന്നതിനെ കാരണം എന്തെന്നാല്‍ എന്റെ മറുപടി പബ്ലിഷ് ചെയ്‌താല്‍ ചര്‍ച്ച വഴി മാറി പോവും എന്നുള്ളത് കൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു മൂവീരഗയ്ക്ക് അത് പബ്ലിഷ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

    ReplyDelete
    Replies
    1. Mukil,
      Who the hell do you think would be interested to know what you have to explain? Especially when everything is infront of us on black and white! Have you ever thought y only you have come to such a circumstance where you have to explain to convince people?

      Delete
    2. //Who the hell do you think would be interested to know what you have to explain? //
      എടൊ മാഷേ, അതാണ്‌ ഞാന്‍ വ്യക്തമായി എഴുതിയത് മുകളില്‍. എനിയ്ക്ക് ആരെയും ബോധിപ്പിയ്ക്കേണ്ട ആവശ്യം ഒന്നും ഇല്ല എന്ന്. പക്ഷെ ചില അവന്മാര്‍ എന്നെ അവിടെ മറുപടി പറയാന്‍ ക്ഷണിച്ചിട്ടുണ്ട് അവര്‍ക്ക് വേണ്ടിയാണ് ഇത് കൊടുത്തിരിയ്ക്കുന്നത്. എന്തെങ്കിലും അറിയാന്‍ INTERESTED ആണെങ്കില്‍ മാത്രം അങ്ങോട്ട്‌ വന്നാല്‍ മതി. ഒരുത്തനെയും പൊന്‍ തളികയും പൂത്താലവും കൊണ്ട് അങ്ങോട്ട്‌ ക്ഷണിച്ചിട്ടില്ല മനസ്സിലായോ?
      //Have you ever thought y only you have come to such a circumstance where you have to explain to convince people?//
      If you want to know whether I have thought about it or not, just come to my blog and ask. I am not going to answer any of the questions here.

      Delete
  2. Mukil, Who the hell you think would be interested to know what you have to say as everything is infront of us in black and white?!! Have you ever thought that why only you have a lot to explain?

    ReplyDelete
    Replies
    1. I think you are the same person who wrote the above comment? ഇനി അഥവാ അങ്ങനെയല്ലെങ്കില്‍ അയാള്‍ക്ക്‌ കൊടുത്ത മറുപടി തന്നെ തനിയ്ക്കും.

      Delete