കേരളപ്പിറവി (എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂ)

കേരളപ്പിറവി ദിവസമായി ഇന്ന് നമ്മുടെ വിശിഷ്ട അതിഥിയായി എത്തിയിരിക്കുന്നത് നമുക്കേവര്‍ക്കും പരിചിതയായ പ്രശസ്ത  കവയത്രി രജനി ദേവദാസാണ്. മലയാള ഭാഷയുടെ, പ്രത്യേകിച്ചും മലയാളികളുടെ അഭിമാനമായ നമ്മുടെ സ്വന്തം രജനി ദേവദാസിനെ തന്നെ ഈ ദിവസം കിട്ടിയത് നമ്മുടെ ഭാഗ്യമാണ്.

'നമസ്കാരം രജനി മാഡം,മല്ലു ചാനലിലേക്ക് സ്വാഗതം '
---വെരി ഗുഡ് മോര്‍ണിംഗ്---

'അങ്ങനെ കേരളത്തിന്‌ ഒരു ജന്മദിനം കൂടി സംജാതമായിരിക്കുകയാണ്.ഈ അസുലഭ നിമിഷത്തെ മാഡം എങ്ങനെ വിലയിരുത്തുന്നു?'
---ഫസ്റ്റ് ഓഫ് ആള്‍, ഹാപ്പി ബര്‍ത്ത്ഡേ  റ്റു കേരള.കേല്‍ക്കുമ്പോള്‍ വലരെ വലരെ സന്തോശമുണ്ട്, പിന്നെ., നമുക്ക് പ്രായം കൂടുബോല്‍ മാത്ര്മേ സാദാരണ അല്പമൊന്നു വറി ചെയ്യരുല്ളൂ  ---

'കേരളം ഉണ്ടായിട്ടിപ്പോള്‍ നീണ്ട അന്‍പത്തിയാറ് വര്‍ഷമായല്ലോ,അതെക്കുറിച്ചെന്താണ് മാഡത്തിന് ജനങ്ങളോട്  പറയാനുള്ളത്?'
---ഫോര്‍ട്ടി  സിക്സ് എന്ന് പരയുമ്പോള്‍..,---

'ക്ഷമിക്കണം മാഡം.., അന്‍പത്തിയാറാണ് '
--- ഓ സോറി,  i സിക്സ്റ്റി   സിക്സ് എന്ന് പരയുമ്പോള്‍..റിയലി ഇത്രയും വര്ഷങ്ങല്‍ കയിഞ്ഞു പോയി എന്ന് വിഷ്വസിക്കാന്‍ പറ്റുന്നില്ല....ഐ കാണ്ട് ബിലീവ് ഇറ്റ്‌. റിയലി ഇറ്റ്‌സ് എ ഗ്രേറ്റ് അച്ചീവ്മെന്റ്റ് ഫോര്‍ കേരള ആന്‍ഡ്‌ മല്ലൂസ് ---

'അന്‍പത്തിയാറിന്‍റെ  ഈ നിറവിലും മലയാളത്തിന് എന്തോ ഒരു പോരായ്മ അനുഭവപ്പെടുന്നില്ലേ?'
---യെസ് യെസ്. അതെനിക്ക് പണ്ടേ ഫീല്‍ ചെയ്തരുന്നു.എന്ത് കിട്ടിയാലും പോര പോര എന്നാണ്  മലയാലിയുടെ ആറ്റിറ്റ്യൂട്. അത് കൊരച്ച്  മാറണം. ന്യൂയോര്‍ക്കിലോന്നും അങ്ങനെയല്ല. യൂ നോ,ദേ ആര്‍ ടോട്ടല്ലി ഡിഫറന്‍റ് ---

'ഇപ്പോഴത്തെ തലമുറയ്ക്ക്  മലയാളം ഭാഷയോടുള്ള  അവഗണനയില്‍ മാഡത്തിന്  വേദനയുണ്ടോ?'
---ഷുവര്‍,തീര്ച്ചയായും ഉണ്ട്.മലയാലം-ന് ക്ലാസ്സിക് ബഹുമദി കൊടുക്കില്ല എന്ന് അറിഞ്ജപ്പോള്‍ വലരെ ദുഘം തോന്നി.കുരച്ച് നേരത്തേക്ക് ഐ കുഡിന്‍റ് കണ്ട്രോള്‍ മൈസെല്‍ഫ്‌.ഇപ്പോള്‍ കുരേയൊക്കെ  അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. ബട്ട്‌ തെയര്‍ ആറ്റിറ്റ്യൂട് ഈസ്‌ സൊ ബാഡ്.എന്ത് തെറ്റാണ് മലയാലം അവ്രോട് ചെയ്തത്?---

'ഇപ്പോഴത്തെ തലമുറ മലയാളമോ അല്ലെങ്കില്‍ മലയാളം സാഹിത്യമോ പഠിക്കുന്നില്ല,സാഹിത്യ കൃതികളെയും സാഹിത്യകാരന്മാരെയും അടുത്തറിയാന്‍ ശ്രമിക്കുന്നില്ല എന്നോരാക്ഷേപമുണ്ട്.മാഡത്തിന് എന്താണ് അതെപ്പറ്റി പറയാനുള്ളത്?'
---മ്..,വാട്ട്‌ ഷുഡ് ഐ സെ നൌ...,ഇറ്റ്‌ ഈസ്‌ റിയലി ബാഡ്.ഞങ്ങലുടെയൊക്കെ കുറ്റിക്കാലത്ത് ഞങ്ങല്‍ ദാരാളം ബുക്ക്സ് വായിക്ക്മായിരുന്നു. എല്ലാ കുറ്റികള്‍ക്കും വായിക്കാന്‍ വലരെ ഉല്സാഹം ഉന്‍റായിരുന്നു.യൂ നോ, ബുക്ക്സ് കിട്ടാന്‍ ഞങ്ങല്‍ അടി വരെ   ഉന്‍റാക്കിയിട്ടുണ്ട്.ഇപ്പോള്‍ ബാലമംഗളം പോലെയുള്ള കൃതികല്‍ അദികം ഇറങ്ഗാരില്ലെന്നു തോന്നുന്നു. ഐ ഡോണ്ട് ഫൈണ്ട് എനി അദര്‍ റീസണ്‍ അദര്‍ ദാന്‍ ദിസ്‌---

'പണ്ട് കാലത്ത് ശരിക്കും മലയാള സാഹിത്യത്തെ കുറിച്ചുള്ള സംവാദങ്ങള്‍,വായിച്ചറിഞ്ഞ പുസ്തകങ്ങളെ പറ്റിയുള്ള ചൂടേറിയ ചര്‍ച്ചകള്‍ ഒക്കെ നടക്കുമായിരുന്നു.മാഡത്തിന്‍റെ അഭിപ്രായത്തില്‍ ഇന്നത്തെ കാലത്ത് അതിന്‍റെ കുറവ് മലയാളിയെ പുറകോട്ടടിക്കുന്നുണ്ടോ?'
---റിയലി ദാറ്റ്‌ വാസ് എ നൈസ് ക്യൊസ്റ്റ്യന്‍. എന്‍റെ കുറ്റിക്കാലത്ത് ഏതെങ്കിലുമൊരു ബുക്ക്‌ വായിച്ചു തീര്‍ന്നാല്‍ ആ ബുക്കിനെ കുരിച്ച്‌ ദാരാളം ചര്ച്ചകള്‍ നടന്നിട്ടുന്റ്റ്. എന്തിന്, സംവാതം മൂത്ത്‌ അടി വരെ നടന്നിട്ടുന്റ്റ്. ഐ സ്റ്റില്‍ റിമെംബര്‍.., വണ്‍ ഡേ ഐ ക്വാറെല്ട് വിത്ത്‌ മൈ സിസ്റ്റര്‍ എബൌട്ട്‌ എ ബുക്ക്‌.ഷീ സിമ്പ്ലി ആര്‍ഗ്യൂട് ഫോര്‍ ഡിങ്കന്‍.ഞാന്‍ പരഞ്ഞു കപീശാണ് മോര്‍ സ്മാര്‍ട്ട്‌ എന്ന്.ബട്ട്‌ ഷീ വാസ് നോട്ട് എഗ്രീയിംഗ് ദാറ്റ്‌...സംവാതം നീണ്ടു പോയാല്‍ പിന്നെ പപ്പ ഇടപെടും. പഷേ പപ്പ കൈയ്‌ലും  അടിച്ചിട്ടില്ല, പുറകിലും അടിച്ചിട്ടില്ല. ബട്ട്‌ നൌ എ ഡെയ്സ് പീപ്പിള്‍ ആര്‍ ചെയിനജ്ട് എ ലോട്ട്.ബീറ്റിംഗ് ഫ്രം ബിഹൈണ്ട് ഈസ്‌ വെരി ബാഡ്.

'പുതു തലമുറയില്‍ മാഡത്തിനെ പോലെ ധാരാളം എഴുത്തുകാര്‍ കടന്നു വരുന്നത് നല്ല കാര്യമാണ്.എന്നാല്‍, പുതിയ ആഖ്യാന രീതി അത്ര ശ്ലാഘനീയമാണോ?'
---ക്യാന്‍ യൂ റിപ്പീറ്റ് ദി ലാസ്റ്റ് ലൈന്‍ ?---

'ശ്ലാഘനീയമാണോ എന്ന്?'
---അങ്ങ്നെയൊക്കെ ചോദിച്ചാല്‍ വേനമെങ്കില്‍ ..., ആണെന്നും പരയാം അല്ലെന്നും പരയാം. ലെറ്റ്‌ അസ്‌ വൈണ്ട് അപ്പ്‌'

'ഓക്കേ മാഡം, അവസാനമായി, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്‍റെ പേരില്‍ പുതിയതായി മലയാളം സര്‍വകലാശാല വരികയാണല്ലോ.സന്തോഷമുണ്ടോ?
---തീര്ച്ചയായും ഉണ്ട്.ബൈ ഓള്‍ മീന്‍സ് രാമാനുജന്‍ സാറിന് അങ്ങനെയൊരു ബഹുമദി കിട്ടിയതില്‍ എനിക്ക് വലരെ സന്തോശമുന്‍റ്. എന്‍റെ ബ്രതര്‍ പോലെയാണ്.അങ്ങ്നെ ഒരു ന്യൂസ്‌ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഫോണില്‍ കോണ്ടാക്റ്റ് ചെയ്യാന്‍ നോക്കി. ബട്ട്‌ ഐ തിങ്ക്‌ ഹീ ഈസ്‌ ബിസി.ലെറ്റ്‌ മി ട്രൈ ആഫ്റ്റര്‍  ദി ഷോ ഒണ്‍സ്  എഗയിന്‍ ---

"വളരെ നന്ദി ഇത്രയും നേരം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചതിന്'
---താങ്ക്സ് & ഒണ്‍സ് എഗയിന്‍ ഹാപ്പി ബര്‍ത്ത് ഡേ കേരള---

No comments

Post a Comment