സില്‍മാ നടിക്കെന്താ.,പെറ്റൂടെ??

സിനിമാ നടി പ്രസവിക്കും. അവരുടെ ഭര്‍ത്താവിനേക്കാള്‍ വലിയ ഉത്സാഹത്തോടെ മാധ്യമങ്ങള്‍ അത് കൊണ്ടാടും.ആദിവാസി ജാനു പേറെടുക്കാന്‍ ആളില്ലാതെ കൂരയില്‍ കിടന്ന് നരകിച്ച്‌ ചാവും.മാധ്യമങ്ങള്‍ ആ സംഭവം ഒക്കെ അറിഞ്ഞു വരണമെങ്കില്‍ ജാനുവിന്‍റെ പതിനാറടിയന്തിരത്തില്‍ പങ്കെടുത്ത് കൊണ്ട് ഏതെങ്കിലും സില്‍മാ നടിയുടെ ഐറ്റം ഡാന്‍സ്‌ എങ്കിലും മിനിമം സംഘടിപ്പിക്കണം എന്നതാണ് പൊതുവേയുള്ള രീതി.ഇതൊന്നും മനസ്സിലാക്കാതെ സ്പീക്കറും സുധാകരന്‍ സാറുമൊക്കെ മാധ്യമങ്ങളോട് കയര്‍ക്കുന്നത് എന്തിനാണെന്ന്  മനസ്സിലാവുന്നില്ല.

ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ സംരംഭമായ 'കളിമണ്ണ്‍' എന്ന ഡോക്യുമെന്‍റെറിയിലാണ് പ്രശസ്ത നടിയുടെ പ്രസവം ലൈവായി ചിത്രീകരിച്ചിരിക്കുന്നത്.

പ്രസ്തുത ഡോക്യുമെന്‍റെറിയിലൂടെ മാതാവാകാന്‍ പോകുന്നയാളും അവരുടെ വയറ്റില്‍ വളരുന്ന കുഞ്ഞും തമ്മിലുള്ള ആത്മ ബന്ധത്തിന്‍റെ കഥനകഥ പ്രേക്ഷകരിലെയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ബ്ലെസി എന്ന സംവിധായകനെയും, ലൈവായി പ്രസവിക്കാന്‍ തയ്യാറായ നടിയെയും പ്രകീര്‍ത്തിച്ചു കൊണ്ട്,ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും കുഞ്ഞുങ്ങളോട് സ്നേഹമുള്ള  അമ്മമാരുടെ ആശംസകള്‍, കത്തുകളായും ഫോണിലൂടെയും അനസ്യൂതം പ്രവഹിക്കുകയാണ്.അതുകാരണം, പൂട്ടിക്കിടന്ന കേരളത്തിലെ പല  സര്‍ക്കാര്‍ പോസ്റ്റ്‌ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. മൊബൈല്‍ ടവറുകളില്‍ അത്യപൂര്‍വമായ ട്രാഫിക്‌ ജാം അനുഭവപ്പെട്ടതിന്‍റെ കാരണം അന്വേഷിച്ചെത്തിയ ടെലികോം കമ്പനികള്‍ കണ്ടെത്തിയ നഗ്ന സത്യം പോലും വിരല്‍ ചൂണ്ടുന്നത് ഏതൊരു മാതാവിനും കുഞ്ഞിനോടുള്ള വാല്‍സല്യത്തെയാണ്. ജാം ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍, ഒരു മൊബൈലില്‍ നിന്നും ഒരു ദിവസം അയക്കാവുന്ന sms കളുടെ എണ്ണം പരമാവധി 55 ആക്കി കുറയ്ക്കാന്‍ ടെലികോം അതോറിട്ടി തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.


"സത്യത്തില്‍  മാതൃത്വത്തെ കുറിച്ചൊരു ചുക്കും അറിയാത്തവര്‍ക്ക് ചിലപ്പോള്‍ ഇതൊന്നും മനസ്സിലാവണമെന്നില്ല. ഹൃദയമുള്ള സ്ത്രീകള്‍ക്കും, അമ്മമാര്‍ക്കും പക്ഷേ മനസ്സിലാവും" -നടി വാചാലായി

സംഗതി വിവാദമായതോടെ, നടിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് പുറമേ ചെറുപ്പക്കാരും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.ചൂടേറിയ അഭിപ്രായ പ്രകടനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

"എനിക്ക് മാതാവില്ല. കണ്ടിട്ട് പോലുമില്ല. അത് കൊണ്ട് തന്നെ മാതൃത്വത്തിന്‍റെ മഹത്വത്തിലേയ്ക്ക് ബ്ലെസിയുടെ ക്യാമറ കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്നത് കാണാന്‍ ആകാംക്ഷയോടെ  നോക്കിയിരിക്കുകയാണ്" സെന്‍റ് ലൂര്‍ദ് മാതാ സ്ക്കൂളില്‍ പ്ലസ് 1 ന് പഠിക്കുന്ന അരുണ്‍ കുമാര്‍ മാതാവില്ലാത്ത വിഷമത്തില്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു

സ്പീക്കര്‍ വല്ല വിവരക്കേടും പറഞ്ഞെന്നും വച്ച് എന്തൊക്കെ മുറിച്ച് മാറ്റിയാലും മാതൃത്വത്തിന്‍റെ അവസാന വാക്കായ പ്രസവ സീന്‍ മാത്രം  കട്ട് ചെയ്യരുതെന്നും മാതൃത്വത്തിന്‍റെ കാണാക്കാഴ്ച്ചകള്‍  എന്തെന്ന് മനസ്സിലാക്കാന്‍ വെമ്പി നില്‍ക്കുന്ന തന്നെപ്പോലെയുള്ള അനേകം അച്ഛന്‍മാര്‍ക്ക് കൂടി ലഭിക്കുന്ന അസുലഭ അവസരം നിഷേധിക്കരുതെന്നും സെന്‍സര്‍ ബോര്‍ഡിനോട് നാളെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ തയ്യാറെടുക്കന്ന റിട്ടയേര്‍ട് കേണല്‍ സോമസുന്ദരം അഭ്യര്‍ഥിച്ചു.


'സിനിമയിലൂടെ ആയാലും ജീവിതത്തിലൂടെയായാലും ഒരമ്മയ്ക്ക് തന്‍റെ മാതള..സോറി.,മാതൃത്വത്തിന്‍റെ മഹത്വം തുറന്നു കാണിക്കാന്‍ അവകാശമുണ്ട്‌' എന്ന് സ്പീക്കറുടെ പ്രസ്താവനയോട് ഓള്‍ കേരള ശിശു ക്ഷേമ സംരക്ഷണ സമിതിയംഗം കൃഷ്ണന്‍കുട്ടി തുറന്നടിച്ചു.


അതേസമയം, കുറച്ച് നാളുകളായി നമ്മുടെ നാട്ടില്‍ ഭാര്യാ-ഭര്‍തൃ ആത്മബന്ധം കുറഞ്ഞ് വരികയാണെന്നും, ആ വൈകാരിക ബന്ധത്തിന്‍റെ മഹത്വം തുറന്നു കാണിക്കുന്നതിനും, ആ ഊഷ്മള ബന്ധത്തിന്‍റെ തീവ്രത എന്തെന്ന് പ്രേക്ഷകരെ ബോധവല്‍ക്കരിക്കുന്നതിനുമായി, ചില പച്ചയായ ദൃശ്യങ്ങള്‍ ലൈവായി പകര്‍ത്തുന്നതിന്‍റെ തിരക്കിലാണെന്നും ഉടന്‍ തന്നെ ആ മഹത്കാവ്യം ബിഗ്‌ സ്ക്രീനില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും ന്യൂ ജെനറേഷന്‍ സംവിധായകന്‍ ജോജി ഇന്നലെ കൊച്ചിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഏതായാലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക്, 'കളിമണ്ണ്‍' എന്ന ഡോക്യുമെന്‍റെറി ഇറങ്ങാന്‍ ഞാനും കാത്തിരിക്കുകയാണ്...

ഒരു കാര്യം മാത്രം പറയാം. മാതൃത്വം നേരാംവണ്ണം കാണിച്ചില്ലെങ്കില്‍ സത്യമായിട്ടും ഞാന്‍ കൂവും.പണ്ട് ഇതേ നടിയുടെ തന്നെ ''കാമസൂത്ര' പരസ്യം കണ്ടിട്ടുണ്ടെങ്കില്‍ കൂടി, മാതൃത്വം ശരിക്ക് അങ്ങോട്ട്‌ കാണാന്‍ പറ്റിയില്ല. ആ ഒരു വെഷമം ശരിക്കങ്ങോട്ട് മാറിയിട്ടില്ല. ബ്ലെസിയണ്ണന്‍  ചതിക്കില്ല എന്ന് കരുതുന്നു.

3 comments

  1. അവസാനം സിനിമ ഇറങ്ങുമ്പോള്‍ ഈ പറയുന്ന മാതിരി വലിയ സംഭവം ഒന്നും അതില്‍ ഉണ്ടാവാന്‍ പോവുന്നില്ല. സിനിമയ്ക്ക് നാലാള് കൂടുതല് കയരിക്കോട്ടേ എന്ന് കരുതി മനപൂര്‍വം ബ്ലെസി ഉണ്ടാക്കിയെടുത്ത ഒരു പുബ്ലിസ്സിടി ആണെന്നാണ്‌ തോന്നുന്നത്.

    ReplyDelete
    Replies
    1. നടി പറഞ്ഞത് അങ്ങനെയല്ലല്ലോ. പ്രശസ്തിക്ക് വേണ്ടി ബ്ലെസ്സി അവര്‍കളോ അവരോ ഒന്നും ചെയ്തിട്ടില്ല എന്നാണ്.ബ്ലെസ്സി സാര്‍ അങ്ങനത്തെ ഒരാളല്ല എന്ന് വരെ പറഞ്ഞു.നാല് ആള്‍ കൂടുതല്‍ കയറാന്‍ തന്നെയാണെന്ന് ഇതൊക്കെയെന്ന് മുകിലന്‍ പറയുന്നു. ഇതിപ്പോള്‍ ആകെ കണ്ഫ്യുഷന്‍ ആയല്ലോ.

      Delete
    2. ചിലപ്പോള്‍ എന്റെ തോന്നല്‍ മാത്രമായിരിയ്ക്കാം. ഇനി അഥവാ അത് കാണിച്ചാല്‍ തന്നെ സെന്സോര്‍ ബോര്‍ഡ്‌ അന്ഗീകരിയ്ക്കുമോ?

      Delete